ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പ്ലസ് ടുവില്‍ 82.95 ശതമാനമാണ് വിജയം. 2028 കേ ന്ദ്രങ്ങളില്‍ 3,76,135 പേര്‍ പരീക്ഷയെഴുതി. 3,12,05 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേ ടി. വി എച്ച് എസ് ഇയില്‍ 22,338 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 78.39 ശതമാന മാണ് വിജയം. കഴിഞ്ഞ വര്‍ഷമിത് 78.26 ശതമാനമായിരുന്നു. 0.9 ശതമാ നം ആണ് വര്‍ധന.
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫല ങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പ്ലസ് ടുവില്‍ 82.95 ശതമാനമാണ് വിജയം. 2028 കേ ന്ദ്രങ്ങളില്‍ 3,76,135 പേര്‍ പരീക്ഷയെഴുതി. 3,12,05 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷ ത്തെക്കാള്‍ കുറവാണ് വിജയ ശതമാനം. 33, 815 പേര്‍ ഫുള്‍ എ പ്ലസ് നേടി.
അതേസമയം, വി എച്ച് എസ് ഇയില്‍ 22,338 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 78.39 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷമിത് 78.26 ശതമാനമായിരുന്നു. 0.9 ശതമാനം ആണ് വര്‍ധന. വി എച്ച് എസ് ഇയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം വയനാട് ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും. ഔദ്യോ ഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതല്‍ PRD Live, SAPHALAM 2023, iExaMS-Kerala എ ന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www. exa mresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളി ലും ഫലം ലഭിക്കും.
പരീക്ഷ ഫലം അറിയാനുള്ള വെബ്സൈറ്റുകള്‍:
http://www.keralaresults.nic.in’>www.keralaresults.nic.in http://www.prd.kerala.gov.in’>www.prd.kerala.gov.in http://www.result.kerala.gov.in’>www.result.kerala.gov.in http://www.examresults.kerala.gov.in’>www.examresults.kerala.gov.in http://www.results.kite.kerala.gov.in’>www.results.kite.kerala.gov.in
ജൂണ്‍ 21 മുതലാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ആരംഭിക്കുക.ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേ ശനം ജൂണ്‍ രണ്ട് മുതല്‍ പത്ത് വരെ ഓണ്‍ലൈനായി നടക്കും. ഹ യര്‍ സെക്കന്‍ഡറിയില്‍ ആകെ 4,32, 436 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,14,379 പേര്‍ പെണ്‍കുട്ടികളും 2,18,057 ആണ്‍ കുട്ടി കളുമാണ്. ഹയര്‍സെക്കന്‍ഡറി ടെക്നിക്കല്‍ വിഷയമായെടുത്ത് 1753 വിദ്യാര്‍ഥികളും ആര്‍ട്സ് വിഭാഗ ത്തില്‍ 64 വിദ്യാര്‍ഥികളും പരീക്ഷ എഴുതിയിരുന്നു. സ്‌കോള്‍ കേരള വഴി പരീക്ഷ എഴുതിയ 34,786 വിദ്യാ ര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 19,698 വിദ്യാര്‍ഥികളും പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്.