മായം കലര്‍ന്നതും പഴകിയതുമായ ഭക്ഷണം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ
ജിദ്ദ : ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി രാജ്യത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും.
തീര്‍ത്ഥാടകരുടെ ആരോഗ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവസരം ഒരുക്കില്ലെന്നും തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്ക് മോശപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷണ നടപടികള്‍ ഉണ്ടാകും. പത്തുവര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി ഏവരും പാലിക്കണം. നിയമ ലംഘകരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കും. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് കണ്ടുപിടിക്കാന്‍ പരിശോധന കര്‍ശനമാക്കും.
നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കാന്‍ തീര്‍ത്ഥാടകരുടെ ഇടയില്‍ ബോധവല്‍ക്കരണ ക്യാംപെയിന്‍ നടത്തും. വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ തന്നെ തീര്‍ത്ഥാടകര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അവബോധം നല്‍കും.
അറബിക് കൂടാതെ വിവിധ പ്രാദേശിക ഭാഷകളില്‍ ഇതിനായി വോളണ്ടിയര്‍മാര്‍ ഉണ്ടാകും. ഭക്ഷണം, മരുന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കാര്യത്തിലും ഗുണനിലവാരം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്ന അറിയിപ്പാണ് ജിദ്ദ വിമാനത്താവളത്തില്‍ നല്‍കുന്നത്.