ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ക്ഷേമം വിലയിരുത്താനും സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ലക്ഷ്യം
ജിദ്ദ : ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം ജിദ്ദയിലെത്തി.
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്ഷേമം ഉറപ്പു വരുത്തുകയാണ് ഗുഡ് വില്‍ പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം.
സൗദി അറേബ്യ ഇക്കുറി അനുവദിച്ച ക്വാട്ട പൂര്‍ണമായും വിനിയോഗിക്കാനും എല്ലാവരേയും ഹജ്ജ് കര്‍മ്മത്തിന് എത്തിക്കാനയതിലും സന്തോഷമുണ്ടെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇക്കുറി ഇന്ത്യയില്‍ നിന്ന് 79,468 പേര്‍ക്കാണ് സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ 56,634 പേര്‍ സര്‍ക്കാര്‍ തലത്തിലാണ് ഹജ്ജിന് എത്തിയത്. 23,400 പേര്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയും എത്തി.
മദീനയിലും മക്കയിലുമായാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ എത്തിച്ചിരിക്കുന്നത്. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ജൂലായ് പതിനഞ്ചു മുതല്‍ തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.