മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും മിക ച്ച സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്‌കാരം കമ്പനി കരസ്ഥമാക്കിയത്.ഹരിത ഊര്‍ജത്തിലും കാലാ വസ്ഥാ വ്യതിയാനം തടയുന്നതിലും സ്വാധീനം ചെലുത്തുന്ന മികച്ച ആശയങ്ങളുള്ള സംരംഭകര്‍ക്കുള്ള ആഗോള മത്സരമാണ് സ്റ്റാര്‍ട്ട്അപ്പ് എനര്‍ജി ട്രാന്‍സിഷന്‍ അവാര്‍ ഡുകള്‍
കൊച്ചി: രാജ്യത്ത് സോളാര്‍ ഇലക്ട്രിക് ബോട്ടുകളുടെയും വെസലുകളുടെയും നിര്‍മ്മാണത്തില്‍ മുന്‍നി രക്കാരായ മറൈന്‍ ടെക് കമ്പനിയായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സിന് മികച്ച ആഗോള സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ലഭിച്ചു. മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തിലാണ് ലോകത്തിലെ ഏ റ്റവും മികച്ച സ്റ്റാര്‍ട്ടപ്പിനു ള്ള പുരസ്‌കാരം കമ്പനി കരസ്ഥമാക്കിയത്.
ഹരിത ഊര്‍ജത്തിലും കാലാവസ്ഥാ വ്യതിയാനം തടയുന്നതിലും സ്വാധീനം ചെലുത്തുന്ന മികച്ച ആശയ ങ്ങളുള്ള സംരംഭകര്‍ക്കുള്ള ആഗോള മത്സരമാണ് സ്റ്റാര്‍ട്ട്അപ്പ് എനര്‍ജി ട്രാന്‍സിഷന്‍ അവാര്‍ഡുകള്‍. വേള്‍ഡ് എനര്‍ജി കൗണ്‍സില്‍, ജര്‍മ്മന്‍ ഊര്‍ജ മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് ബെര്‍ ലിന്‍ സ്റ്റാര്‍ട്ടപ്പ് എനര്‍ജി ട്രാന്‍സിഷന്‍ അവാര്‍ഡ് നല്‍കുന്നത്. സുസ്ഥിര ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ അവാര്‍ഡാണിത്.
ക്ലീന്‍ എനര്‍ജി ആന്‍ഡ് സ്റ്റോറേജ്, മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍, വ്യവസായം, കെട്ടിടങ്ങള്‍, നിര്‍മാണം, ക്വാളിറ്റി എനര്‍ജി ആക്സസ്, എസ്ഡിജി7 ്രൈപസ് എന്നീ വിഭാഗങ്ങളിലാണ് ഈ വര്‍ഷത്തെ ബെര്‍ലിന്‍ എസ്.ഇ.ടി അവാര്‍ഡുകള്‍ നല്‍കിയത്.
‘നവാള്‍ട്ടിന്റെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത ബോട്ടുകളുടെയും കപ്പലുകളുടെയും വിസ്മയകരമായ സാങ്കേതിക വിദ്യയും ഡിസൈനും ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെ ട്ടിരിക്കുന്നു. സമുദ്രഗതാഗതത്തില്‍ സുസ്ഥിരമായ ഭാവി ഇത് സൃഷ്ടിക്കുമെന്ന് നവാള്‍ട്ട് സി.ഇ.ഒ സന്ദിത് തണ്ടാശേരി പറഞ്ഞു. കൊച്ചി ആസ്ഥാനമായ കമ്പനി രണ്ട് തവണ ഗുസ്താവ് ട്രൂവ് അവാര്‍ഡുകള്‍ ഉള്‍ പ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്.