സൗ​ദി​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഗു​ഹ ‘അ​ബു അ​ൽ വൗ​ൽ’ സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.!

2364911-untitled-1

മദീന: സൗദിയിലെ ഏറ്റവും നീളം കൂടിയ ഗുഹ ‘അബു അൽ വൗൽ’ സാഹസികരായ യാത്രപ്രിയരെ മാടി വിളിക്കുന്നു. സാഹസിക വിനോദസഞ്ചാരത്തിന്റെ പുത്തൻ സാധ്യതകളുമായി മദീന മേഖലയിലെ ഖൈബർ ഗവർണറേറ്റ് ഭൂപരിധിയിലെ അഞ്ച് കിലോമീറ്ററുള്ള പ്രകൃതിദത്ത ഗുഹയായ അബു അൽ വോൾ ഗുഹ (ദാൽ അബു അൽ വൗൽ അല്ലെങ്കിൽ ദാൽ അബു വെയ്ൽ എന്നും അറിയപ്പെടുന്നു) ഗവേഷകർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രിയങ്കരമാവുകയാണ്.
ഗുഹ സ്ഥിതിചെയ്യുന്നത് വിദൂര പ്രദേശത്തായതിനാൽ കൃത്യസ്ഥാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓഫ് റോഡ് വാഹനങ്ങൾക്ക് മാത്രമെ ഇതിനു സമീപം എത്താൻ കഴിയൂ.
ഗുഹ സന്ദർശിക്കുന്നതിന് ശരിയായ വാഹനങ്ങൾ, ഉപകരണങ്ങൾ, ഗൈഡുകൾ എന്നിവ നന്നായി ആസൂത്രണം ചെയ്തുവേണം അവിടേക്ക് പോകാൻ. ലംബമായ രീതിയിൽ ഉൾവശം ആഴമേറിയതും ഇടുങ്ങിയതുമായ ഗുഹയാണിത്. അറബിയിൽ ഇങ്ങനെയുള്ള ഗുഹകളെ ‘ദാൽ’ എന്നാണ് വിളിക്കുന്നത്.
ഗുഹയിലേക്ക് ലംബാവസ്ഥയിൽ ഒരു വഴിയുണ്ട്. പ്രവേശിക്കാൻ എളുപ്പമാണ്. ഗുഹ പ്രേമികൾക്ക് ഇത് പ്രിയങ്കരമാവുന്നു. ഗുഹയുടെ ചില ഭാഗങ്ങളിൽ ഏകദേശം 120 മുതൽ 150 മീറ്റർ വരെ ആഴമുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. എന്നാൽ ഇതിലേറെയും ആഴമുണ്ടാവാമെന്നും ആഴം നിർണയിക്കാത്ത ഭാഗങ്ങളും ഇതിനുള്ളിൽ ഉണ്ടെന്നും ഗുഹാ പര്യവേക്ഷകർ പറയുന്നു.
ചുണ്ണാമ്പുകല്ലും മറ്റ് പാറകളും അലിഞ്ഞുചേർന്നാണ് ഈ ഗുഹ രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രക്രിയ ‘കാർട്ടിഫിക്കേഷൻ’ എന്നാണ് അറിയപ്പെടുന്നത്. കാലക്രമേണ, അമ്ലജലം പാറയെ ലയിപ്പിക്കുകയും ഭൂഗർഭ അറകൾ സൃഷ്ടിക്കുകയും ഒടുവിൽ ഉപരിതലത്തിന്റെ തകർച്ചയിലേക്ക് നയിക്കുകയും അബു അൽ വൗൽ പോലെയുള്ള ഗുഹകൾ രൂപപ്പെടുകയും ചെയ്യുന്നു.
സൗദിയിലെ മറ്റ് ചില വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പോലെ അബു അൽ വൗൽ ഗുഹ അത്ര പ്രശസ്തിയാർജിച്ചിട്ടില്ല. സാഹസിക വിനോദസഞ്ചാരത്തിനുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇതിന് കാര്യമായ സാധ്യതകളുണ്ട്. വിഷൻ 2030′ സംരംഭത്തിന് കീഴിൽ ടൂറിസം മേഖല വികസിപ്പിക്കാനുള്ള ശ്രമം അബു അൽ വൗൽ പോലുള്ള കേന്ദ്രങ്ങളെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
സൗദി ജിയോളജിക്കൽ സർവേ അടുത്തിടെ കണ്ടെത്തിയ നിരവധി ‘ഐബെക്സ്’ അസ്ഥികൂടങ്ങളുടെ പേരിലാണ് ഇതിന് അബു അൽ വൗൽ ഗുഹ എന്ന പേര് നൽകിയിരിക്കുന്നത്. മരുഭൂമിയിൽ കാണപ്പെടുന്ന പ്രത്യേകയിനം ആടുകളാണ് നുബിയൻ ഐബെക്സ് എന്നറിയപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്നവ എന്ന നിലയിൽ ഐ.സി.യു.എൻ റെഡ് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
ഇത്തരം കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്രപരവും വിനോദ സഞ്ചാരപരവുമായ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ അധികൃതർ ആസൂത്രണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
അറേബ്യൻ ഉപഭൂഖണ്ഡത്തിലാകെ വ്യാപിച്ചുകിടക്കുന്ന നിരവധി ഗുഹകളിൽ ഒന്നാണിത്. ഖൈബറിൽ നിരവധി പുരാതന ഗുഹകളും അഗ്നിപർവതങ്ങളും ഉണ്ട്. വേണ്ടത്ര പഠനം നടത്തിയിട്ടില്ലാത്ത ഭൂമിശാസ്ത്രപരമായ രൂപങ്ങളും ശിലാഘടനകളും ഇവയിലുണ്ടെന്ന് ഗുഹാ-പര്യവേക്ഷണ പ്രേമിയായ ഹസ്സൻ അൽ റാഷിദി പറഞ്ഞു.
അബു അൽ വൗൽ ഗുഹക്ക് ചുറ്റുമുള്ള പ്രദേശം വിരളമായ സസ്യങ്ങളും പരുക്കൻ പാറക്കൂട്ടങ്ങളുമുള്ള സാധാരണ മരുഭൂമിയാണ്. മരുഭൂമിയുടെ അതിമനോഹര സൗന്ദര്യവും ഗുഹയുടെ നിഗൂഢതയും കൂടിച്ചേർന്ന് പ്രകൃതിയുടെ ചരിത്രത്തിലും ഭൂഗർഭശാസ്ത്രത്തിലും താൽപര്യമുള്ളവരെ ആകർഷിക്കുന്ന സ്ഥലമാക്കി മാറ്റുന്നു.
ഭൂമിശാസ്ത്രം, ഗുഹകൾ, സാഹസിക വിനോദസഞ്ചാരം എന്നിവയിൽ താൽപര്യമുള്ളവർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്ന അബു അൽ വൗൽ ഗുഹ സൗദിയിലെ പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നാണ്.

Also read:  സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി അൽ ഫഖറ ചുരം റോഡ്

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES