ജിദ്ദ: സൗദി സ്ഥാപകദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി വെസ്റ്റേൻ റീജ്യൻ കമ്മിറ്റി അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ ക്യാമ്പിലെത്തി വിവിധ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി. ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിശോധനകളും നേത്രവിഭാഗം ഉൾപ്പെടെയുള്ള എല്ലാ വിദഗ്ധ ഡോക്ടർമാരുടെയും സേവനങ്ങൾ പൂർണമായും ക്യാമ്പിൽ സൗജന്യമായിരുന്നു.
സന്ദർശക വിസയിലുള്ളവർക്കും ഗാർഹിക തൊഴിൽ വിസയിലുള്ളവർക്കും മറ്റു സാധാരണ തൊഴിലാളികൾക്കും പൊതുവെ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തവർക്കും മെഡിക്കൽ ക്യാമ്പ് വലിയ അനുഗ്രഹമായി. ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് രാത്രി 10 മണിവരെ നീണ്ടുനിന്നു. അബീർ മെഡിക്കൽ സെന്റർ ശറഫിയ്യ സീനിയർ ഫെസിലിറ്റി ഡയറക്ടർ അബ്ദുൽജലീൽ ആലുങ്ങൽ, സർവീസ് സൂപ്പർവൈസർ അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ അബീർ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ഒ.ഐ.സി.സി വെസ്റ്റേൻ റീജ്യൻ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കലിന്റെ നേതൃത്വത്തിൽ നേതാക്കളായ സഹീർ മാഞ്ഞാലി, ഷരീഫ് അറക്കൽ, രാധാകൃഷ്ണൻ കാവുബായി, ആസാദ് പോരൂർ, മുജീബ് തൃത്താല, മനോജ് മാത്യു, അലി തേക്ക് തോട്, ഷൗക്കത്ത് പരപ്പനങ്ങാടി, നാസർ കോഴിക്കോട്, ഷമീർ നദ്വി, ഷാനു കരമന, അഷ്റഫ് കോഴിക്കോട്, അനിൽകുമാർ പത്തനംതിട്ട, സക്കീർ ചെമ്മണ്ണൂർ, അയ്യൂബ് പന്തളം, അലവി ഹാജി, അബ്ദുൽ ഖാദർ ആലുവ, അഹമ്മദ് ഷാനി, സമീർ കാളികാവ്, എം.ടി ഗഫൂർ, ഷാനവാസ് തേക്ക് തോട്, മൗഷിമി ഷരീഫ്, സോഫിയ സുനിൽ, റജീല സഹീർ, റംസീന സക്കീർ, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
