സൗദി അറേബ്യന്‍ പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തി ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി
ജിദ്ദ: സൗദി അറേബ്യന്‍ പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തി ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ചില പള്ളികളില്‍ നമ സ് കാരവേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായും ഇതു പരിസരത്തെ വീടു കളില്‍ കഴിയുന്ന രോഗികള്‍ക്കും പ്രായമായ ആളുകള്‍ക്കും ബുദ്ധിമുട്ടാകുന്നതായി കണ്ടതി നെ തുടര്‍ന്നാണ് തീരുമാനം. നമസ്‌കാര വേള യില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടി ല്ല. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ശബ്ദം കുറക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ശബ്ദത്തിന്റെ തോത് ഉപകരണത്തിന്റെ മൂന്നിലൊന്ന് ഡ്രിഗി കവിയരുതെന്നും തീരുമാനം ലംഘി ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണ മെന്നും അറിയിപ്പിലുണ്ട്. ഇമാമുമാരുടെ ശബ്ദം പുറത്തേക്ക് കേള്‍ക്കുന്നത് വീടുകളില്‍ വെച്ച് നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ ക്ക് കാരണമാകാറുണ്ടെന്നും ശ്രദ്ധയിപ്പെട്ടതിനാലാണ് തീരുമാനം. ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളില്‍ കേട്ടാല്‍ മതിയെന്നും, പരിസരത്തെ വീടുകളി ലുള്ളവരെ കേള്‍പ്പിക്കല്‍ മതപരമായ ആവശ്യമല്ലെ ന്നും മതകാര്യ മന്ത്രിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
ഇക്കാര്യം പള്ളി ജീവനക്കാരെ വിവരമറിയിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മതകാര്യ ഓഫിസുകള്‍ക്ക് മതകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്‍കി.