കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൗദി രാജാവിന്റെ നില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ജിദ്ദ : സൗദി ഭരണത്തലവന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ജിദ്ദയിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വന്‍കുടലിലെ പരിശോധന നടത്തുന്ന കൊലോനോസ്‌കോപിക്ക് വിധേയനായ സല്‍മാന്‍ രാജാവ് കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
സൗദി പ്രസ് ഏജന്‍സിയാണ് റൊയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
കൊലൊനോസ്‌കോപിക്ക് വിധേയനായെന്നും കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും മാത്രമാണ് ബുള്ളറ്റിനില്‍ പറയുന്നത്. കുടുതല്‍ വിവരങ്ങള്‍ ബുള്ളറ്റിനില്‍ വിശദമാക്കിയിട്ടില്ല.
86 കാരനായ സല്‍മാന്‍ രാജാവിനെ ഇതിനു മുമ്പ് രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയസംബന്ധമായും ഗാള്‍ബ്ലാഡര്‍ സംബന്ധമായും ഉള്ള അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിട്ടുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.











