സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ഗുരുതരാവസ്ഥയിലാണ്. നികുതി വര്‍ധനവ് അനിവാ ര്യമാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി തുടരുന്ന കാലമായതിനാല്‍ പുതിയ നികുതി നിര്‍ദേശ ങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ ഊന്നി രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവത രിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ ഒരു തുടര്‍ച്ച മാത്രമാണ് പുതിയ ബജറ്റ്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തുടരും. പ്രതിസന്ധിഘട്ടത്തില്‍ കടമെടുത്തായാലും നാടിനെ രക്ഷിക്കുന്ന നടപടി തുടരുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ഗുരുതരാവസ്ഥയിലാണ്. നികുതി വര്‍ധനവ് അനിവാര്യമാണ്. കോവിഡ് പ്രതിസന്ധി തുടരുന്ന കാലമായതിനാല്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍ :
20,000 കോടി രൂപയുടെ കോവിഡ് പ്രതിരോധ പാക്കേജ്, 2800 കോടിയുടെ കോവിഡ് രോഗ പ്രതിരോധം, 8,000 കോടി നേരിട്ട് ജനങ്ങളിലെത്തി ക്കുക, എല്ലാ ആശുപത്രികളിലും പത്ത് വീതമുള്ള ഐസൊലേഷന്‍, പകര്‍ച്ച വ്യാധികളെ നേരിടാന്‍ ഒരോ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക്, സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും 1000 കോടിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍, പത്ത് കോടി ചെലവിട്ട് കേരളം വാക്‌സിന്‍ ഗവേഷണ കേന്ദ്രം, 150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്‌സിജന്‍ പ്ലാന്റ് എന്നിവയാണ് കോവിഡ് പ്രതിരോധത്തില്‍ ഊന്നിയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍.
കൃഷിഭവനുകള്‍ ആധുനികവത്ക്കരണം, കാര്‍ഷിക മേഖലക്ക് 1600 കോടി വായ്പ. പ്ലാന്റേഷന്‍ ഡയ റക്ടറേറ്റ് ശക്തിപ്പെടുത്താന്‍ രണ്ട് കോടി. പാല്‍ ഉത്പ്പന്നങ്ങളുടെ ഫാക്ടറി തുടങ്ങാന്‍ പത്ത് കോടി, പാല്‍പ്പൊടി ഉത്പ്പാദന ഫാക്ടറി ആരംഭിക്കാന്‍ പത്ത് കോടി, തീരദേശ മേഖലക്ക് 11,000 കോടിയുടെ പാക്കേജ്, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി വായ്പ, തോട്ടം മേഖലയുടെ വികസന ത്തിന് രണ്ട് കോടി, കുടുംബശ്രീ കാര്‍ഷിക മൂല്യവര്‍ധിത യൂണിറ്റുകള്‍ക്ക് പത്ത് കോടി, അതി ദാരിദ്ര്യ ലഘൂകരണ പദ്ധതിക്ക് ആദ്യഘട്ടത്ില്‍ പത്ത് കോടി എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
റബ്ബര്‍ സബ്‌സിഡി കുടുശ്ശിക നല്‍കാന്‍ 50 കോടി :
സംരംഭകര്‍ക്ക് 500 കോടിയുടെ വായ്പ. ആയുഷ് പദ്ധതിക്ക് 20 കോടി.കെ എസ് ആര്‍ ടി സിക്ക് 100 കോടി .വിദ്യാര്‍ഥിക്ക് സാമൂഹിക ആരോഗ്യ സമിതി. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ക്ക് പത്ത് കോടി. കൂട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ പദ്ധതി. വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്.
ടൂറിസം മേഖലക്ക് 400 കോടി :
ടൂറിസം മേഖലക്ക് കെ എഫ് സി 400 കോടിലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ടൂറിസം രംഗത്ത് നിരവദി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. മലബാറില്‍ ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും.ടൂറിസം പുനരുജ്ജീവനത്തിന് 30 കോടി അനുവദിച്ചു.
കെ എഫ് സി വായ്പ ആസ്തി 10,000 കോടിയായി ഉയര്‍ത്തും :
കെ എഫ് സി വായ്പ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കെ എഫ് സി ഈ വര്‍ഷം 4,500 കോടി വായ്പ നല്‍കും. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആയിരം കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.