കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അ ടയ്ക്കാന്‍ തീരുമാനം. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറാ യി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാ നം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെ അടച്ചി ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.രണ്ടാഴ്ചത്തേയ്ക്ക് ഒന്‍പതാം ക്ലാസ് വരെ ഇനി ഓണ്‍ ലൈന്‍ ക്ലാസ് മാത്രമാണ് ഉണ്ടാവുക. ജനുവരി 21 മുതലാണ് സ്‌കൂളുകള്‍ അടച്ചി ടുക.
അതേസമയം പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലുള്ളവര്‍ക്ക് ഇത് ബാധകമല്ല. വാക്സിനേഷന്‍ ലഭിക്കാത്ത 15 വയസിന് താഴെയുള്ളവരാണ് ഒമ്പതാം ക്ലാസ് മുതല്‍ താഴോട്ടുള്ളത് എന്നതിനാലാണ് ഈ വിഭാഗത്തെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റുന്നത്.
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങ ളാക്കി മാറ്റും. പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. അതേസമയം രാ ത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഇപ്പോള്‍ വേണ്ടെന്നാണ് യോഗം തീരുമാനിച്ചത്. അ ടുത്ത ആഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാ ര്യം തീരുമാനിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാ സ്റ്റര്‍ക്ക് അധികാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി. രണ്ടാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. ഫെ ബ്രുവരി രണ്ടാം വാരം മുതല്‍ ഇത് തുടരണമോയെന്ന് പിന്നീട് പരിശോധിക്കും.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
സംസ്ഥാനത്തെ കൊറോണ വ്യാപനം കൂടുതലായ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ സ് കൂളില്‍ എത്തിക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിച്ച് മുന്‍കയ്യെടുക്കണ മെ ന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് വ്യാപനം ഏറ്റ വും അധികമുള്ളത്.