അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യുവാവിന്റെ മൊബൈല്‍ഫോണ്‍ കൈയ്യോടെ പിടികൂടിയത് കേസില്‍ നിര്‍ണായ കമായി
പത്തനംതിട്ട : അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യു വാവിന്റെ മൊബൈല്‍ഫോണ്‍ കൈയ്യോടെ പിടികൂടിയത് കേസില്‍ നിര്‍ണായകമായി. ചെറിയ വെട്ടം കണ്ണിലുടക്കിയതാണ് യുവതിക്ക് സംശയം തോന്നാന്‍ കാരണം. പിന്നാലെ മൊബൈല്‍ ഫോണ്‍ യുവതി കൈക്കലാക്കുകയും ചെയ്തു. വീഡിയോ എടുക്കുന്ന കാര്യം യുവതി തിരിച്ചറിഞ്ഞെന്ന് മനസിലായ റേഡി യോഗ്രാഫര്‍ മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും യുവതി നല്‍കിയില്ല.
റേഡിയോഗ്രാഫര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍
യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ റേഡിയോഗ്രാഫര്‍ അംജി ത്തിനെതിരെ കൂടുതല്‍ കേസുകള്‍. സ്‌കാനിങിന് എത്തിയ മറ്റു സ്ത്രീകളുടെയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്ന് കണ്ടെത്തിയോടെയാണ് നടപടി. ഇതിന് മുന്‍പ് ജോലി ചെയ്ത സ്ഥലത്തും പ്രതി സമാനമായ കുറ്റകൃത്യം നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
തുടര്‍ന്ന് വീട്ടുകാരെ ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം പൊലീസിനെ വിവരം അറിയിക്കു കയുമായിരുന്നു.സംഭവത്തില്‍ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി അന്‍ജി ത്താണ് അറസ്റ്റിലായത്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപത്തെ സ്‌കാനിങ് സെന്ററിലാണ് സംഭവം. രണ്ട് മാസം മുന്‍പാണ് ഈ സ്‌കാനിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് മുതല്‍ ഇയാള്‍ ഇവിടു ത്തെ ജീവനക്കാരനാണ്.
നിലവില്‍ സമാനമായ മറ്റു സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.ദൃശ്യങ്ങള്‍ പകര്‍ത്തുകയും പി ന്നീട് ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ ചെയ്തിട്ടുണ്ടോ എന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകും.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അ ന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഡയ റക്ടര്‍ക്കാണ് നടപടി സ്വീകരി ക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.