എംബസികളും പ്രവാസിസംഘടനകളും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വത്സരങ്ങള്‍ സമുചിതമായി ആഘോഷിച്ചു
അബുദാബി : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് സംവത്സരങ്ങള്‍ പ്രവാസ ലോകം സമുചിതമായി ആഘോഷിച്ചു. വിവിധ എംബസികളില്‍ നടന്ന ചടങ്ങുകളില്‍ നയതന്ത്ര പ്രതിനിധികളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ രാജ്യമെമ്പാടും നടന്ന ആഘോഷത്തിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചത്.
യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിപുലമായ പരിപാടികളാണ് എംബസികള്‍ സംഘടിപ്പിച്ചത്. എല്ലാ രാജ്യങ്ങളിലും അതാത് സര്‍ക്കാരുകളുടെ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു.
യുഎഇയുടെ സ്വാന്തന്ത്ര്യത്തിന്റെ അമ്പാതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധിപന്‍മാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. രാജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് അഭിനന്ദന സന്ദേശങ്ങളും അയച്ചിരുന്നു.