ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ലുലു ഗ്രൂപ്പ് ആഘോഷിക്കുന്നു
ദുബായ് : പ്രമുഖ വ്യവസായ ഗ്രൂപ്പായ ലുലുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു.
ഗള്‍ഫ് മേഖലയില്‍ എല്ലാ ലുലു സ്ഥാപനങ്ങളിലും ഇന്ത്യാ ഉത്സവ് എന്ന പേരിലാകും ആഘോഷം.
ആസാദി കാ അമൃത് മഹോത്സവ് രാജ്യം ആഘോഷിക്കുന്നതിനൊപ്പമാണ് ലുലുവിന്റെ ഇന്ത്യാ ഉത്സവ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓഗസ്ത് പതിനഞ്ചിന് അബുദാബി അല്‍ വാദ്ഹ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇതിനു തുടക്കം കുറിക്കും.
ഇന്ത്യന്‍ സംസ്‌കാരത്തനിമ വിളിച്ചോതുന്ന കലാപരിപാടികളും ഇന്ത്യന്‍ രുചിക്കൂട്ടുകളുടെ സമൃദ്ധി വിളിച്ചോതുന്ന ഭക്ഷ്യ മേളയും സംഘടിപ്പിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തൊടൊപ്പം ഓഗ്‌സ്ത് മുപ്പതു മുതല്‍ സെപ്തംബര്‍ വരെ ഓണാഘോഷവും ജന്‍മാഷ്ടമി, ഗണേഷ് ചതുര്‍ത്ഥി ദീപാവലി, നവരാത്രി തുടങ്ങിയ ആഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്.