കുവൈത്ത് സിറ്റി: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ വംശജർക്കും ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് ക ആശംസകൾ നേർ ന്നു. കുവൈത്തും ഇന്ത്യയും തമ്മിലെ ദൃഢവും സൗഹൃദപരവുമായ ബന്ധത്തിന് ഉറച്ച പിന്തുണ നൽകി യതിന് കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും അഗാധമായ നന്ദി അറിയിക്കുന്നതായും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.
ദീർഘകാലമായി നിലനിൽക്കുന്ന ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്ന തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ നിരവധി യായ നേട്ടങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ജനാധിപത്യം, ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നീ തത്ത്വങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ആഴത്തി ൽ വേരൂന്നിയതാണ്. എല്ലാ മതങ്ങളുടെയും സമത്വം, ലോകം ഒരു കുടുംബം എന്നീ തത്ത്വചിന്തകളാണ് രാ ജ്യത്തിന്റെ വിദേശനയങ്ങൾക്ക് പ്രചോദനമെന്നും ഡോ. ആദർശ് ക വ്യക്തമാക്കി.
