വള്ളിക്കുന്നത്ത് 19കാരി സുചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടു കാര്‍ക്കെതി രെ മാതാപിതാക്കള്‍. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും ഭര്‍ തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കള്‍
ആലപ്പുഴ: വള്ളിക്കുന്നത്ത് 19കാരി സുചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടു കാര്‍ക്കെ തിരെ മാതാപിതാക്കള്‍. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും ഭര്‍തൃവീ ട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കളുടെ പരാതി.
ജൂണ്‍ 22നാണ് സുചിത്രയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡില്‍ സൈ നികനായ വിഷ്ണുവാണ് സുചിത്രയുടെ ഭര്‍ത്താവ്. മാര്‍ച്ച് 21 നായിരുന്നു ഇവരുടെ വിവാഹം
ഓച്ചിറ വലിയകുളം സ്വദേശിയാണ് സുചിത്ര. സുചിത്രയെ ഭര്‍ത്താവിന്റെ അമ്മ ദേഹോപദ്രവം ചെ യ്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. മകളെ കെട്ടിത്തൂ ക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വര്‍ണ്ണത്തിന്റെ പേരില്‍ വിഷ്ണുവിന്റെ അമ്മ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്ന് സുചിത്രയുടെ അമ്മയും പറഞ്ഞു. സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ പത്ത് ലക്ഷം രൂപയും ആവശ്യപ്പെ ട്ടി രുന്നെന്ന് പിതാവ് പറഞ്ഞു.