സ്വര്‍ണക്കടത്ത് കേസില്‍ സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തി ല്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് നാളെ കൊച്ചിയി ലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടീസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറ ക്ടറേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടീസ് അയച്ചു.
കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം. മു ഖ്യമന്ത്രിയെ കുടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തന്റെ ഓഡിയോ ശിവശങ്കറിന്റെ തിരക്കഥയെന്നായിരുന്നുവെന്ന് സ്വപ്‌ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതി ന് പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചത്.
ഇഡിയുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് താന്‍ ഇത്തരത്തില്‍ ഒരു സംഭാ ഷണം തിരക്കഥയനുസരിച്ച് തയ്യാറാക്കിയത്. എം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒരു പൊലീസ് ഉദ്യോഗസ്ഥയെ ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപ് നായരുടെ പരാതിയു ടെയും അടസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരു ന്നു. എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നായിരുന്നു എം ശിവശങ്കര്‍ ആത്മകഥയില്‍ പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രി ക്കെതിരെ മൊഴി കിട്ടുമെന്ന് ഏജന്‍സികള്‍ കരുതി. കേസില്‍ താനാണ് കിങ്പിന്‍ എന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ച പ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു.