വിദേശത്ത് നിന്ന് സ്വര്‍ണം അയച്ചയാളെ കഴിഞ്ഞ ഒമ്പതുമാസമായി പിടികൂടിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.സ്വര്‍ണ കള്ളക്കടത്തിലാണല്ലോ അന്വേഷണം തുടങ്ങിയത്. ഒമ്പതു മാസമായിട്ട് എന്തേ ഈ സ്വര്‍ണം അയച്ചയാളെ പിടി കൂടാന്‍ കഴിയാത്തത്.
കൊല്ലം : കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ചോദ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വ ര്‍ണം, ഡോളര്‍ കടത്ത് എന്നിവയെക്കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് സഹിക്കുന്നി ല്ലെ ന്നായി രുന്നു അമിത് ഷായുടെ ആരോപണം. തരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ‘അങ്ങോട്ടും ചില ചോദ്യങ്ങളുണ്ട്’ എന്ന് പറഞ്ഞ് അമിത് ഷായോട് മുഖ്യമന്ത്രി ചില ചോദ്യങ്ങള്‍ ചോദിച്ചത്.
വിദേശത്ത് നിന്ന് സ്വര്‍ണം അയച്ചയാളെ കഴിഞ്ഞ ഒമ്പതുമാസമായി പിടി കൂടിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.സ്വര്‍ണ കള്ളക്കടത്തിലാണല്ലോ അന്വേഷണം തുടങ്ങിയത്. ഒമ്പതു മാസമായിട്ട് എന്തേ ഈ സ്വര്‍ണം അയച്ചയാളെ പിടി കൂടാന്‍ കഴിയാത്തത്. കള്ളക്കടത്ത് സ്വര്‍ണം ഇങ്ങോട്ടു വന്നു. ആര് എന്തിന് ഉപയോഗിച്ചു? അത് അന്വേഷണത്തില്‍ തെളിഞ്ഞോ? എന്ത് അന്വേഷണമാണ് പിന്നെ നടക്കുന്നത്. ഇതായിരുന്നല്ലോ ഞാന്‍ ആദ്യമേ എഴുതിയ കത്തില്‍ പ്രധാനമന്ത്രിയോ ആവശ്യപ്പെട്ടത്.
ഈ സ്വര്‍ണം എത്തിയത് ആര്‍ എസ് എസ് ബന്ധമുള്ളവരിലേക്ക് ആണോ? ആര്‍ എസ് എസുകാര്‍ ആരും സ്വര്‍ണം കടത്തുന്നവരാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, ചിലര് ഇതുമായി ബന്ധമുള്ള വരായോ? അവരിലേക്ക് സ്വര്‍ണം എത്തിയിട്ടുണ്ടോ? യു എ പി എ ചുമത്തിയിട്ടും പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം കിട്ടിയല്ലോ? അതെന്തു കൊണ്ടായിരുന്നു. സ്വര്‍ണ കള്ളക്കടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ഒപ്പമിരിക്കുന്ന ആര്‍ക്കെങ്കിലും പങ്കുണ്ടോ? പ്രതികളെ രക്ഷപ്പെടുത്താന്‍ വിദേശകാര്യ സഹമന്ത്രിയായ ആള്‍ നടത്തിയ പരാമര്‍ശം ആഭ്യന്തരമന്ത്രിക്ക് അറിയാത്തത് ആണോ? സ്വര്‍ണകടത്തില്‍ പ്രതിയായ ആളെ വിമാനത്താവളത്തില്‍ കസ്റ്റംസില്‍ നിയമിച്ചത് ആരായിരുന്നു. അത്തരക്കാരെ സംരക്ഷിച്ചത് ആരാണ്? കള്ള ക്കടത്തുമായി ബന്ധമുള്ളയാളെ സംരക്ഷിക്കേണ്ട കാര്യം എന്താണ്? ഇതിനൊക്കെയുള്ള ഉത്തരം അമിത് ഷായില്‍ നിന്ന് സ്വാഭാവികമായി നാട് പ്രതീക്ഷിക്കുന്നു.’ – മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് അതിനെല്ലാം ഉത്തരം പറഞ്ഞിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ആയി രിക്കും ഭംഗിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി രാവിലെ വാര്‍ത്താസ മ്മേളനത്തിലാണ് ‘അങ്ങോട്ടും ചില ചോദ്യങ്ങളുണ്ട്’ എന്ന് പറഞ്ഞ് അമിത് ഷായോട് മുഖ്യമന്ത്രി ചില ചോദ്യങ്ങള്‍ ചോദിച്ചത്











