ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ അത്ലക്റ്റിസിലെ സ്വര്‍ണമെഡലിനായുള്ള കാത്തിരിപ്പിന് വിരാമം. പുരുഷ വിഭാഗം ജാവ്ലിന്‍ ത്രോയില്‍ സുബേദാര്‍ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്.
ടോക്യോ : ലോക കായിക മാമാങ്കത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അത്ലറ്റിക്സില്‍ സ്വര്‍ണ മെഡല്‍. നീരജ് ചോപ്രയെന്ന ഇരുപത്തിമൂന്നുകാരനില്‍ നിന്നാണ് ഇന്ത്യ സ്വപ്നങ്ങളുടെ തീര്‍പ്പുകാരനെ കണ്ടെത്തിയിരിക്കുന്നത്. ടോക്യോയില്‍ രണ്ടേ രണ്ട് ഏറില്‍ നീരജ് ചോപ്ര സ്വര്‍ണ ദൂരം കണ്ടെത്തി. ഒളിമ്പിക്സ് ജാവലിന്‍ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ഹരിയാനക്കാരന്‍ ഇ ന്ത്യന്‍ കായികചരിത്രത്തില്‍ പുതു അധ്യായമെഴുതിയത്. അത്ലറ്റ്ക്സില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഒരു മെ ഡല്‍ നേട്ടം പോലും ഉണ്ടായിട്ടില്ല. 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം കൈപ്പിടിയിലൊ തുക്കിയത്.
ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ച് മത്സരത്തില്‍ ആധിപത്യം നേടി യ നീരജിന് ഒരുഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല. സീസണില്‍ ഏ ഴുതവണ 90 മീറ്ററിന് മേലെ ദൂരം കണ്ട ജര്‍മനിയുടെ ജൊഹനാസ് വെറ്റര്‍ ആദ്യ ശ്രമത്തില്‍ കുറി ക്കാനായത് 82.52 മീറ്റര്‍ മാത്രം. ആദ്യ റൗണ്ടിലെ ശേഷിക്കുന്ന രണ്ട് ശ്രമങ്ങളും പിഴയ്ക്കുകയും ചെയ്തു. ചെക്ക് റിപ്പബ്ലിക്കിന്റെ വിതെസ്ലാവ് വെസ്ലിയും ജര്‍മനിയുടെ തന്നെ ജൂലിയന്‍ വെബെറും മാത്ര മാണ് ആദ്യ റൗണ്ടില്‍ 85 മീറ്ററിന് മേലെ കുന്തംപായിച്ചത്. പാകിസ്ഥാന്റെ അര്‍ഷാദ് നദീം 84.62 മീറ്റ റും ദൂരംകണ്ടു.
ഫൈനലില്‍ നീരജിന്റെ പ്രധാന പ്രതിയോഗിയാകുമെന്ന് കരുതിയ മുന്‍ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോ ഗ്യത നേടിയില്ല. ആദ്യ ശ്രമത്തില്‍ വെറ്റര്‍ 82.52 മീറ്റര്‍ എറിഞ്ഞപ്പോള്‍ രണ്ടും മൂന്നും ശ്രമങ്ങള്‍ ഫൗ ളായി. 97 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള താരമാണ് വെറ്റര്‍.
മൂന്നാംശ്രമത്തില്‍ 76.79 മീറ്ററായിരുന്നു നീരജിന്റെ ദൂരം. നാലും അഞ്ചും ശ്രമങ്ങള്‍ 75നും താഴെ പോയപ്പോള്‍ പിഴവാക്കി മാറ്റി നീരജ്. എതിരാളികളില്‍ ചെക്കുകാര്‍ മാത്രം വീണ്ടും മികവുകാട്ടി കൊണ്ടിരുന്നു. അഞ്ചാം ശ്രമത്തില്‍ യാകൂബ് ഞെട്ടിച്ചു. 86.67 മീറ്റര്‍ദൂരം പറന്നു ആ ചെക്കു കാരന്റെ ജാവലിന്‍. അതുവരെ ആറാംപടിയിലായിരുന്ന യാകുബ് രണ്ടാംപടിയിലേയ്ക്ക് കയറി.
എന്നാല്‍ നീരജിന്റെ ഒന്നാംപടിയ്ക്ക് ഇളക്കമുണ്ടാക്കാനായില്ല. യാകുബിന്റെ കൂട്ടുകാരന്‍ വെസ്ലിയ്ക്കും അവസാനശ്രമത്തില്‍ കൂടുതല്‍ദൂരം താണ്ടാനായില്ല. അതോടെ ഗാലറിയിലെ ഇന്ത്യന്‍ സംഘം ആഘോഷം തുടങ്ങി. അവസാന ഏറില്‍ 90 താണ്ടാനാകുമോയെന്ന നീരജിന്റെ പരിശ്ര മം 84.24ല്‍ കലാശിച്ചു.











