കെ ആര്‍ പുര പൊലീസ് സ്റ്റേഷനില്‍ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വി ജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്നയും വിജേ ഷും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു
ബംഗളൂരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്. കെ ആര്‍ പുര പോലീസ് സ്റ്റേഷനില്‍ ആണ് ഇടനി ലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്നയും വിജേഷും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസെടുത്ത സാഹചര്യത്തില്‍ വിജേഷ് പിള്ള ബംഗ ളൂരു കെ ആര്‍ പുര സ്റ്റേഷനില്‍ ഹാജരാകണം.
കേസില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണമാണ് പോലീസ് നടത്തിയിരിക്കുന്നത്. കൂടിക്കാഴ്ച നടത്തിയ ദിവ സത്തെ ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെ ന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്. ഈ ഹോട്ട ലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും പൊലീസിന്റെ അന്വേഷണം. വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയ തെന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. എന്നാല്‍ വിജേഷിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായി രുന്നുവെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. ഇത് ആരാണെന്ന ചോദ്യമുയര്‍ത്തി കഴിഞ്ഞ ദിവസം സ്വപ്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിച്ച ശേഷം നാടുവിട്ട് പോകണമെന്ന് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിച്ചത്. എ ന്നാല്‍ തനിക്കെതിരായ ആരോ പണം നിഷേധിച്ച് വിജേഷ് രംഗത്ത് എത്തിയിരുന്നു. ഒരു ഒടിടി സീരീസ് സംബന്ധിച്ചാണ് സ്വപ്നയെ നേരിട്ട് പോയി കണ്ടതെന്നായിരുന്നു വിജേഷിന്റെ പ്രതികരണം.
കേസിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞ വിജേഷ് പിളള, ഹാജരാകാന്‍ തനിക്ക് കര്‍ണാടക പൊ ലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കി. അത് കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കുമെ ന്നും വിജേഷ് പിള്ള പറഞ്ഞു.