തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദര നെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതായും ഷാഫി പറയുന്നു. കരഞ്ഞുകൊണ്ടാണ് ഷാ ഫി കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ കൊണ്ട് ഭിഷണിപ്പെടുത്തി പറയിക്കുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.
കോഴിക്കോട് : താമരശ്ശേരിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ പ്രവാസി ഷാഫിയുടെ പുതിയ വീഡിയോ പുറത്ത്. തന്റെ സ്വത്ത് തട്ടിയെടുക്കയാണ് തട്ടിക്കൊണ്ടു പോകലിലൂടെ സഹോദരന്‍ നൗഫല്‍ ലക്ഷ്യമിട്ടതെന്ന് ഷാഫി വീഡിയോയില്‍ പറഞ്ഞു.
തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദര നെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതാ യും ഷാഫി പറയുന്നു. കരഞ്ഞുകൊണ്ടാണ് ഷാഫി കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ കൊണ്ട് ഭിഷണിപ്പെടുത്തി പറയിക്കുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം ഷാഫിയെ തടവില്‍ പാര്‍പ്പിച്ചു പുറത്തുവിട്ട വീഡിയോ അടിസ്ഥാനമാക്കി പൊലിസ് അന്വേ ഷണം ഊര്‍ജിതമാക്കി. ഇന്നലെ പുറത്തുവന്ന വീഡിയോയില്‍ താനും സഹോദരനും ചേര്‍ന്ന് സൗദിയില്‍ 325 കിലോ സ്വര്‍ണം കൊണ്ടുവന്നതെന്നായിരുന്നു ഷാഫി പറഞ്ഞത്. ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് വെളിപ്പെടുത്താത്ത 50 സെക്കന്റ് വീഡിയോ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. തടയാന്‍ ശ്രമിച്ച ഭാര്യയേയും വാഹനത്തില്‍ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിട്ടു. സംഭ വം നടന്ന എട്ടുദിവസമായിട്ടും ഷാഫിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം കേന്ദ്രീക രിച്ച് പ്രവര്‍ത്തികുന്ന സ്വര്‍ണക്കടത്ത്,കുഴല്‍പ്പണ സംഘങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാ ണ് പൊലീസിന് ലഭിച്ച സൂചന. മുക്കം പൊലീസിന്റെ ഒരു സംഘം മഞ്ചേശ്വത്ത് തുടരു കയാണ്. ഷാഫി യെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കാസര്‍കോട്ടു നിന്ന് കണ്ടെത്തിയതോടെയാണ് സംഭവ ത്തിന് പുറകിലെ അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കു ന്നത്.
കാര്‍ വാടകക്ക് എടുത്തു നല്‍കിയ കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിയെ ചോദ്യം ചെയ്തിരുന്നു. ഇയാളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. കാറും താമരശ്ശേരിയിലെ ത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നാണ് പൊലി സ് കരുതുന്നത്.