പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു. അതിന് ശേഷം ഇവ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്: പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വാഹനം പൊളിക്കല്‍ നയം ഗതാഗത മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ സ്‌ക്രാപ്പേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങള്‍ 15 വര്‍ ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു. അതിന് ശേഷം ഇവ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. ഈ പദ്ധതി രാജ്യത്തിന് ആയിരം കോടി രൂപ യുടെ അധിക നേട്ടം ഉണ്ടാക്കും. ആയിരക്ക കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പ്രധാ നമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ നിക്ഷേപ സംഗമത്തിലാണ് പ്രധാനമന്ത്രി കേന്ദ്രത്തിന്റെ പുതിയ നയം പ്രഖ്യാപി ച്ചത്. വികസന യാത്രയിലെ നിര്‍ണായക തീരുമാനമെന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹം ഇക്കാ ര്യം വ്യക്തമാക്കിയത്.
അടുത്ത 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. വാഹനം പൊളിക്കുന്നതിനായുള്ള രജി സ്ട്രേഷന് ഏകജാലക സംവിധാനം ഒരുക്കും. പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നല്‍കും. എല്ലാ മേഖലയിലും മാറ്റങ്ങള്‍ വരികയാണെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.