രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിക്കുന്ന ഗവര്‍ണര്‍, കേരള ഗാന്ധിസ്മാരക നിധിയു ടെ യും ഗാന്ധിയന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ തൈക്കാട് ഗാന്ധിഭവനില്‍ നടത്തു ന്ന ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ വൈകുന്നേരം 4.30 മുതല്‍ പങ്കെടുക്കും
തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്ത്രീധനത്തിനുമെതിരെ ഗവര്‍ണര്‍ ആ രിഫ് മുഹമ്മദ് ഖാന്‍ ഉപവാസ സമരം തുടങ്ങി. രാജ്ഭവനില്‍ രാവിലെ തന്നെ അദ്ദേഹം പ്രാര്‍ത്ഥനാ ഉപവാസം ആരംഭിച്ചു കഴിഞ്ഞു.
രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിക്കുന്ന ഗവര്‍ണര്‍, കേരള ഗാന്ധിസ്മാരക നിധിയുടെയും ഗാ ന്ധിയന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ തൈക്കാട് ഗാന്ധിഭവനില്‍ നടത്തുന്ന ഉപവാസ, പ്രാ ര്‍ഥനാ യജ്ഞത്തില്‍ വൈകിട്ടു 4.30 മുതല്‍ പങ്കെടുക്കും. ഗാന്ധി സ്മാരകനിധിയും വിവിധ ഗാന്ധി യന്‍ സംഘടനകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ഉപവാസ പന്തലിലാണ് വൈകു ന്നേരത്തോടെ ഗവര്‍ണര്‍ നേരിട്ടെത്തുന്നത്. വൈകുന്നേരം ആറിനാണ് ഉപവാസം അവസാനിപ്പി ക്കുക.
ഭരണത്തലവനായ ഗവര്‍ണര്‍, സ്ത്രീ സുരക്ഷ ആവശ്യപ്പെട്ട് ഉപവാസം നടത്തുന്നത് ഇവിടെ സ്ത്രീകള്‍ ക്കു സുരക്ഷിതത്വമില്ലെന്ന വ്യാഖ്യാനത്തി ന് ഇടയാക്കാം. സര്‍ക്കാരിന്റെ വീഴ്ച എന്ന നിലയില്‍ ഇതു വിമര്‍ശനങ്ങള്‍ക്കും വഴിതെളിക്കാം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണറുടെ ഉപവാ സ സമരം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്ത്രീധനത്തിനുമെതിരെ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഉപവാസ സമരം, രാഷ്ട്രീയ കേരളത്തിലെ ചൂടുപിടിച്ച ചര്‍ച്ചയായി മാറികഴിഞ്ഞു.