കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്ത് ഭര്‍തൃമാതാപിതാക്കളെ അറസ്റ്റു ചെയ്തത്
ആലപ്പുഴ: വള്ളിക്കുന്നത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് വിഷ്ണുവി ന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്ത് ഭര്‍തൃമാതാപിതാക്കളെ അറസ്റ്റു ചെയ്തത്.
വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാ നസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മാനസിക പീ ഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
19 കാരിയായ സുചിത്രയാണ് വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ കടുത്ത പീഡനമാണ് മകള്‍ നേരിട്ടി രുന്നതെന്നാണ് കുടുംബം പറയുന്നത്. സൈനികനായ ഭര്‍ത്താവ് ജോലിസ്ഥലത്തേക്കു മടങ്ങിയതോടെ ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിച്ചി രു ന്നെന്നും പരാതിയില്‍ പറയുന്നു. വിവാഹത്തിനുശേഷം 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടായിരുന്നു പീഡനം.
കഴിഞ്ഞ മാസം 22നാണ് ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ സുചിത്രയെ തൂങ്ങി മരിച്ച നിലയി ല്‍ കണ്ടെത്തിയത്. മരണം നടക്കുമ്പോള്‍ സുലോചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച് 21നാ യിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടെയും വിവാഹം. സൈനികനായ വിഷ്ണു മേയില്‍ ജോലി സ്ഥ ലമായ ജാര്‍ഖണ്ഡിലേക്ക് മടങ്ങിയിരുന്നു.
വിഷ്ണു ജോലിക്കായി മടങ്ങിയതോടെ മകള്‍ കൂടുതല്‍ പ്രതിസന്ധിയിലായതെന്ന് സുചിത്രയുടെ അ മ്മ പറയുന്നു. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു 19 വയസു മാത്രം പ്രായ മുള്ള സുചിത്രയുടെ മരണം. വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്‌കൂട്ടറു മായിരുന്നു വാഗ്ദാ നം. സ്‌കൂട്ടര്‍ പോര കാര്‍ വേണമെന്ന ആവശ്യത്തിനും വഴങ്ങി. മരണം നടക്കുമ്പോള്‍ ഉത്തമനും സുലോചനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.












