സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊച്ചിയിലെ ഫ്ളാറ്റില്‍ തിരക്കഥയെ കുറിച്ച് സം സാരിക്കാനെത്തിയ യുവതിയെ ബലാത്സം ഗം ചെയ്യാന്‍ ശ്രമിച്ചെ ന്നും അപമാനിച്ചെന്നുമുള്ള കേസിലാണ് ഉത്തരവ്
കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായി എന്ന് താന്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്ന് പരാതിക്കാരി കോ ടതിയെ അറിയിച്ചു. കൊച്ചിയിലെ ഫ്ളാറ്റില്‍ തിരക്കഥയെ കുറിച്ച് സംസാരിക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെ ന്നും അപമാനിച്ചെന്നുമുള്ള കേസിലാണ് ഉത്തരവ്.
കേസ് ഒത്തുതീര്‍പ്പായെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ കോ ടതിയില്‍ രേഖ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ലെന്നും താന്‍ ഒരു രേഖയിലും ഒ പ്പിട്ട് നല്‍കിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
വിഷയം വളരെ ഗൗരവമുള്ളതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെ ബാബു അഭിപ്രായപ്പെട്ടു. കോട തിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്നും ഇക്കാര്യത്തി ല്‍ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ വി ശദീകരണം നല്‍കിയേ മതിയാവൂവെന്നും കോടതി നിര്‍ദേശിച്ചു.വ്യാജരേഖ ചമയ്ക്കലും കോടതിയെ തെറ്റി ദ്ധരിപ്പിക്കലുമാണ് ഉണ്ടാ യതെന്ന് ബഞ്ച് പരാമര്‍ശിച്ചു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉണ്ണി മു കുന്ദന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സൈബി ജോസിന് പകരം ജൂനിയറാണ് ഇ ന്ന് ഹാജരായത്. ഒത്തുതീര്‍പ്പൊന്നും ഉണ്ടായിട്ടില്ലെന്ന് അപമാനിക്കപ്പെട്ട ഇരയുടെ അഭിഭാഷകന്‍ കോട തിയെ അറിയിച്ചു.











