ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ്. പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങള്‍ ചെയ്‌തെന്നു സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക് കമന്റിലൂടെ യാണ് ആകാശ് സിപിഎം ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്
കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും. ആകാശ് തി ല്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാ ശ് എന്നിവര്‍ക്കെതിരെയാണ് കേസ്. പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങള്‍ ചെയ്‌തെന്നു സൂചിപ്പിക്കുന്ന ഫെയ് സ്ബുക് കമന്റിലൂടെയാണ് ആകാ ശ് സിപിഎം ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്.
പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ നേതാക്കളെ ഉള്‍പ്പെടെ അപമാനിച്ചെ ന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഡിവൈഎഫ്‌ഐ പ്രസ്താവനയിറക്കി ക്കി യിരുന്നു. അതേസമയം ഷു ഹൈബ് വധക്കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് തില്ല ങ്കേരി നടത്തുന്നതെന്നും ഏത് തരത്തിലുള്ള അന്വേഷണത്തേയും സിപിഎം ഭയക്കുന്നില്ലെന്നും സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.