രാജ്യാന്തര ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന് ആദരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കിയാണ് ലിസയെ ആദരിച്ചത്
തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന് ആദരവ്. മുഖ്യ മന്ത്രി പിണറായി വിജയന്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കിയാണ് ലിസയെ ആദരിച്ചത്. തന്റെ സിനിമകളിലൂടെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ലിസ പ്രതികരിച്ചു എന്നും സ്ത്രീകളുടെ ഉന്നമനത്തെ കൂടെയാണ് ആദരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘സിനിമകളിലൂടെ ഭരണാ’ധികാര ഭീകരതയ്ക്കും വംശീയ വിവേചനത്തിനുമെതിരെ പ്രതികരിക്കാന്‍ ലിസ ചലാന്‍ സിനിമ എന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ചു. അതിനാല്‍ തന്നെ സ്പിരിറ്റ് ഓഫ് സിനിമ എന്ന പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹയാണ് അവര്‍. അവരെ ആദരിക്കുന്നതിലൂടെ സ്ത്രീകളു ടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടെയാണ് ആദരിക്കപ്പെടുന്നത്. ലിംഗസമത്വം ഉറ പ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നത് കൂടെയാണ് ഈ അംഗീകാരം’, മുഖ്യമന്ത്രി പറഞ്ഞു.
താന്‍ ഏറെ ആവേശത്തിലാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് എന്ന് ലിസ ചലാന്‍ അറിയിച്ചു. ‘ഞാ ന്‍ ഒരുപാട് ദൂരം കടന്നാണ് ഇവിടെ വന്നത്. എന്റെ കഥയും അ ത്രത്തോളം വലുതാണ്. ഇപ്പോള്‍ എനിക്ക് മനസിലാക്കുന്നു നമുക്ക് എല്ലാവര്‍ക്കും ഒരേ കഥയാണ് എന്ന്. ഞാന്‍ വളരെ ആവേശത്തിലാണ്. കുട്ടിക്കാ ലം മുതല്‍ ഛായാ ഗ്രഹണത്തില്‍ എനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നു. ഒരു സംവിധായികയാവുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു’, ലിസ പറഞ്ഞു.’2015ല്‍ എനിക്ക് ഐസിസി ന്റെ ഒരു ബോം ബാക്രമണം മൂലം എന്റെ ഇരുകാലുകളും നഷ്ടമായി. ഞാന്‍ രക്ഷപെട്ടുവെങ്കിലും എന്റെ സിനിമകള്‍ക്ക് താല്‍കാലിക വിട നല്‍കേണ്ടി വന്നു. ഒരുപാട് വര്‍ഷങ്ങളെടുത്തു വീണ്ടും നടക്കുവാന്‍. നിരവധി സങ്കീര്‍ ണമായ ശസ്ത്രക്രീയകളിലൂടെ ഞാന്‍ കടന്നു പോയി. അതില്‍ ചിലത് അനാവശ്യവുമായിരുന്നു. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായി അതിജീവിച്ചു. എന്റെ ഈ ഊര്‍ജ്ജം നിങ്ങളിലേക്ക് പകരുവാന്‍ ആഗ്രഹിക്കുന്നു’, ലിസ ചലാന്‍ കൂട്ടിച്ചേര്‍ത്തു.