സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സുഹൃത്തായിരുന്ന യുവാവിന്റെ സൈബര്‍ ആക്രമ ണത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധര നെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്
കോട്ടയം: സൈബര്‍ അധിക്ഷേപത്തില്‍ മനം നൊന്ത് കോതനല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്തു. കടു ത്തുരുത്തി മാഞ്ഞൂര്‍ സ്വദേശി ആതിരയാണ് ജീവനൊടുക്കിയത്. ഇരുപത്തിയാറ് വയസായിരുന്നു. സംഭ വത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സുഹൃത്തായിരുന്ന യു വാവിന്റെ സൈബര്‍ ആക്രമ ണത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. ഇതിന്റെ അടിസ്ഥാന ത്തില്‍ മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തി ട്ടുണ്ട്.
ആതിരയും സുഹൃത്ത് അരുണും നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മി ലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ഇതേ തുടര്‍ന്ന് ആതിരയ്ക്കെ തിരെ അരുണ്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് അടക്കമുള്ള വിവര ങ്ങള്‍ അരുണ്‍ പുറത്ത് വിടുകയുമായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടി സ്ഥാനത്തില്‍ ആതിര പോലീസിനെ സമീപിച്ചിരുന്നു.
സംഭവത്തില്‍ മനംനൊന്ത് തിങ്കളാഴ്ച രാവിലെയാണ് ആതിരയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേ യ്ക്കു മാറ്റി. സംഭവത്തില്‍ പൊലീസ് അ ന്വേഷണം ആരംഭിച്ചു. ആതിരയുടെ സംസ്‌കാരം മേയ് രണ്ട് ആയ ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ നട ക്കും.