മുംബൈ: ഓഹരി വിപണിക്ക് ഇന്നലത്തെ മുന്നേറ്റം ഇന്ന് തുടരാനായില്ല. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 422 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,884.41 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 38,617.03 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
98 പോയിന്റ് ഇടിഞ്ഞ നിഫ്‌റ്റി 11,203ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,198.15 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഇടിഞ്ഞിരുന്നു.
11,341 പോയിന്റ് വരെ രാവിലെ വ്യാപാരത്തിനിടെ ഉയര്‍ന്ന നിഫ്‌റ്റിയാണ് അതിനു ശേഷം 140 പോയിന്റ് വരെ ഇടിഞ്ഞത്. 11,300ല്‍ നിഫ്‌റ്റിക്ക് ശക്തമായ സമ്മര്‍ദമാണുള്ളത്. ഇത് ഭേദിക്കാനാകാതെ ലാഭമെടുപ്പ് ദൃശ്യമാവുകയായിരുന്നു വിപണിയില്‍.
ഡോ.റെഡ്‌ഢീസ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, ഗ്രാസിം ഇന്റസ്‌ട്രീസ്, സിപ്ല എന്നിവയാണ് ഏറ്റവും ലാഭം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഡോ.റെഡ്‌ഢീസ് 6.29 ശതമാനം നേട്ടമുണ്ടാക്കി. ഈ ഓഹരി 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തുകയും ചെയ്തു.
ഫാര്‍മ ഓഹരികളാണ് ഇന്ന് വിപണിയില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി ഫാര്‍മ സൂചിക ഇന്ന് 3.09 ശതമാനം നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്റസ്‌ട്രീസ്, എച്ച്‌സിഎല്‍ ടെക്, നെസ്‌ളേ ഇന്ത്യ, മഹീന്ദ്ര & മഹീന്ദ്ര, ഹീറോ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. റിലയന്‍സ് ഇന്റസ്‌ട്രീസ് 4 ശതമാനം നഷ്‌ടമാണ് ഇന്ന് നേരിട്ടത്.