ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്ക്കെതിരായി കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍ നല്‍ കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജികള്‍ പരിഗണിക്കുക. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാ ണെന്നാണ് പ്രധാന വാദം
കൊച്ചി : ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്ക്കെതിരായി കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗ ങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹ ര്‍ജികള്‍ പരിഗണിക്കുക. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന വാദം.
വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അ ത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിന്‍വലിക്കേ ണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങള്‍ ത നിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെ ന്നും കോടതിയും മുമ്പ് വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വിസിമാരുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.