തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊല പ്പെടുത്തി യ കേസിലെ ശിക്ഷക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈ ക്കോടതി തള്ളി. കേസിലെ ശിക്ഷയില്‍ ഇളവുതേടിയാണ് പ്രതി മുഹമ്മദ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി : തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേ സിലെ ശിക്ഷക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈ ക്കോടതി തള്ളി. കേ സിലെ ശിക്ഷയില്‍ ഇളവുതേടിയാണ് പ്രതി മുഹമ്മദ് നിഷാം ഹൈക്കോടതിയെ സമീ പിച്ചത്.

തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണ മെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യമാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ജീവപര്യ ന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെ ന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ വും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവി ഷന്‍ ബെഞ്ച് പരിഗണിച്ചില്ല.മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ ഫ്‌ളാറ്റ് സമുച്ചയ ത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോ സിനെ കാറിടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു.












