വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യു വതിയെ കുത്തിക്കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സം ഭ വം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്
തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തികൊ ന്ന കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് സൂര്യഗാ യത്രി വധക്കേസില്‍ തിരുവനന്തപുരം ആറാം അഡീഷ ണല്‍ സെ ഷന്‍സ് ജഡ്ജിയുടേതാണ് ഉത്തരവ്. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേ ല്‍പ്പിക്ക ല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. പ്രതി ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തി ക്കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സം ഭവം. ഭിന്നശേഷിക്കാരായ മാതാപിതാ ക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.33 തവണയാണ് പ്രതി സൂര്യ ഗായത്രിയെ കുത്തിയത്. അ മ്മ വത്സലയ്ക്കും അച്ചന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളില്‍ ഇരിക്കുകയായിരു ന്നു യുവതി. പുറത്തെ ശബ്ദം കേട്ട് യുവതിയും പിതാവും പുറത്തിറങ്ങി നോക്കി. ഇതിനിടെ പ്രതി അരു ണ്‍ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരുന്നു.
അകത്തേക്കു കയറിയ സൂര്യഗായത്രിയെ പ്രതി കുത്തിയത്. തടയാന്‍ ശ്രമിച്ച ശിവദാസനെ പ്രതി അരു ണ്‍ അടിച്ചു നിലത്തിട്ടു. ഭിന്നശേഷിക്കാരിയായ അമ്മ തടയാനെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു. കൃത്യത്തിനു ശേഷം പ്രതി അടുത്ത വീട്ടിലെ ടെറസില്‍ ഒളിച്ചിരുന്നു. നാട്ടുകാര്‍ പിടികൂടിയപ്പോള്‍ വിവാ ഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിര്‍ണായകമായി. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അരുണിനെ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ജയിലിലാണ്. നെടുമങ്ങാട് പൊലിസാണ് കുറ്റപത്രം നല്‍കിയത്.