ആന്റിബയോട്ടിക്കില്ലാത്ത അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതിലൂടെ ഇന്ത്യയില്‍ നിന്നുള്ള അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങക്ക് ആഗോള വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് ഇരു കമ്പനികളും തമ്മിലുള്ള ധാരണ ഉപകരിക്കും
കൊച്ചി: അക്വാകള്‍ച്ചര്‍, മത്സ്യസംസ്‌ക്കരണം, മത്സ്യോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാണിജ്യം തുടങ്ങി യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് ഇന്‍ഫ്ര വെഞ്ചേഴ്സ് കാ നഡ ആസ്ഥാനമായ ആട്ടോംസ് ഗ്രൂപ്പു മായി ആന്റിബയോട്ടിക്രഹിത സുസ്ഥിര അക്വാകള്‍ച്ചര്‍ കൃഷിയുടെ വികസനത്തിനും വ്യാപനത്തിനുമാ യി ധാരണപത്രം ഒപ്പു വെച്ചു.
ആന്റിബയോട്ടിക്കില്ലാത്ത അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതിലൂടെ ഇന്ത്യയില്‍ നിന്നു ള്ള അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങക്ക് ആഗോള വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് ഇരു ക മ്പനികളും തമ്മിലുള്ള ധാരണ ഉപകരിക്കും. ആന്റബയോട്ടിക്കിന്റെ സാന്നിദ്ധ്യമില്ലാത്ത, ഉറവിടം കണ്ടെ ത്തുവാന്‍ കഴിയുന്ന സുസ്ഥിര അക്വാകള്‍ച്ചറിന്റെ വികസനം ധാരണപത്ര പ്രകാരം ഇരു കമ്പനികളും ല ക്ഷ്യമിടുന്നു.
അക്വാകള്‍ച്ചര്‍ മേഖലയില്‍ ഉപയോഗിക്കുന്ന ആട്ടോംസിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ വിതര ണം ചെയ്യുന്നതിനുള്ള അവകാശം കിംഗ്സ് ഇന്‍ഫ്രക്കും ഉപസ്ഥാപന മായ സിസ്റ്റ360നുമായിരിക്കും.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഉല്‍പ്പന്നങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും, പാക്കേജിംഗു നുമായുള്ള സംയുക്ത സാങ്കേതിക പരീക്ഷണങ്ങളിലും, ടെസ്റ്റിംഗുകളിലും കിംഗ്സ് ഇന്‍ഫ്ര ഭാഗഭാക്കാ കും. കര്‍ഷകര്‍ക്കും, വിതരണക്കാര്‍ക്കും ആവശ്യമായ ട്രെയിനിംഗും, സഹായങ്ങളും നല്‍കുന്നതിനുള്ള സെമിനാറുകളും, വര്‍ക്ക്ഷോപ്പുകളും ആട്ടോംസ് സംഘടിപ്പിക്കും.