കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്‌നനായി നടത്തിച്ചു. ഇതിന് എം എന്‍ വിജയന്‍ സാക്ഷിയാണെന്നും എ കെ ബാലന്‍
തിരുവനന്തപുരം: സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്‌നനായി നടത്തിച്ചിരുന്നെന്ന് സി. പി.എം പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാല ന്‍, ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷങ്ങളെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക് പോര് നടന്നതിന് പിന്നാലെയാണ് എ.കെ ബാലന്റെ ഇടപെടല്‍.
സുധാകരന് മറുപടി നല്‍കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. സ്വഭാവഹ ത്യയായതിനാലാണ് മുഖ്യമന്ത്രി മറുപടി നല്‍കി യതെന്നും ബാലന്‍ പറഞ്ഞു.
കെഎസ്‌യുവിനെ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും എസ്എഫ്‌ഐ പാനലില്‍ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്ര കടിപ്പിച്ചിരുന്നെന്നും ബാലന്‍ പറഞ്ഞു.
കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ലെന്നും എന്നാല്‍ പി ണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ ശ്രമിച്ചത് യാഥാര്‍ഥ്യമാണെന്നും ബാലന്‍ വ്യക്തമാക്കി.