ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും ഇതുവരെ 132 മലയാളികള്‍ സുരക്ഷി തരായി നാട്ടില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നി ന്നും സൗദിയിലെ ജിദ്ദവഴിയായിരുന്നു ഇവരെ യുദ്ധമുഖത്തു നിന്നും മോചിപ്പിച്ചത്.
തിരുവനന്തപുരം : ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും ഇതുവരെ 132 മലയാളികള്‍ സുര ക്ഷിതരായി നാട്ടില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗ മായി സുഡാനില്‍ നിന്നും സൗദിയി ലെ ജിദ്ദവഴിയായിരുന്നു ഇവരെ യുദ്ധമുഖത്തു നിന്നും മോചിപ്പിച്ചത്. പിന്നീട് ഡല്‍ഹി, മുംബൈ, ബംഗ ളൂരു, കൊച്ചി വിമാനത്താവളങ്ങളിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ സ്വീകരിച്ചു. പിന്നീട് തി രുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയും,റോഡുമാര്‍ഗവുമാണ് ഇവര്‍ നാട്ടിലെത്തി യത്. നോര്‍ക്ക റൂട്ട്‌സ് അധികൃതരുടെ നേതൃത്വത്തില്‍ ഇവരെ വീടുകളിലേയ്ക്ക് യാത്രയാക്കി.
മെയ് 2ന് രാത്രിയോടെ മൂന്നു പേര്‍ കോഴിക്കോട് വിമാനത്താവളത്തിലും, 10 പേര്‍ കൊച്ചിയിലും, 7 പേര്‍ തി രുവനന്തപുരംത്തുമാണെത്തിയത്. ജിദ്ദയില്‍ നിന്നും ബംഗളൂരുവിലെത്തുകയും തുടര്‍ന്ന് ക്വാറന്റൈയി നിലാവുകയും ചെയ്ത 22 പേരില്‍ 20 പേരാണ് ഇന്ന് തിരിച്ചെത്തിയവര്‍. കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്നും കൊച്ചിയിലെത്തിയ 186 പേരില്‍ 32 മലയാളികളാണുണ്ടായിരുന്നത്.
ഡുഡാനില്‍ നിന്നെത്തുന്ന മലയാളികളായ യാത്രക്കാരെ സ്വീകരിക്കാനും അവശ്യമായ സൗകര്യങ്ങള്‍ ഉറ പ്പാക്കുന്നതിനും ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലും കേരളത്തിലെ നാലു വിമാന ത്താവങ്ങളിലും നോര്‍ക്ക റൂട്ട്‌സ് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളില്‍ എത്തുന്ന വരെ വിമാനമാര്‍ഗവും, റോഡ് റെയില്‍ മാര്‍ഗവും നാട്ടില്‍ വീടുകളിലെ ത്തിക്കുന്നതിനും സൗകര്യമുണ്ട്. ഇതിനാവശ്യമായ യാത്രാചെലവുകളും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും.