സീറ്റുകള്‍ സംസ്ഥാന അടിസ്ഥാനത്തിലല്ല നിശ്ചയിക്കേണ്ടെന്ന് ശൈലജ ആവശ്യപ്പെട്ടു. ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് മുന്‍മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിപക്ഷ ആവശ്യം ആവശ്യത്തെ പിന്തുണച്ച് മു ന്‍മന്ത്രിയും ചീഫ് വിപ്പുമായ കെകെ ശൈലജ. സീറ്റുകള്‍ സംസ്ഥാന അടിസ്ഥാനത്തിലല്ല നിശ്ച യിക്കേണ്ടെന്ന് ശൈലജ ആവശ്യപ്പെട്ടു. ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് മുന്‍മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാന തലത്തില്‍ സീറ്റെണ്ണം പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യത്തെയാണ് ശൈലജ യും പിന്തുണച്ചത്. സംസ്ഥാന തലത്തിലല്ല സീ റ്റെണ്ണം പരിഗണിക്കേണ്ടതെന്നും ജില്ലാ അടിസ്ഥാ നത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും സീറ്റ് ഉറപ്പാ ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ശൈലജ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന ത്തില്‍ സീറ്റുകള്‍ കുറവുണ്ട്. സ്ഥിതി ഗുരുതരമാണ്. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാ ക്കാതെ, ജില്ലാ – സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണം. ഇങ്ങനെ അപര്യാപ്തത പരിഹ രിക്കണമെന്നും ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ 33,119 സീറ്റുകള്‍ മിച്ചം വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി നിയമസഭയെ അറി യിച്ചു. രണ്ടാം അലോട്ട്മെന്റിനായി 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേ ക്ഷക രേയുള്ളൂ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും, അധിക ബാച്ച് അനുവദിക്കാ നാവില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഹെലികോപ്റ്ററിന് നല്‍കുന്ന പരിഗണ എങ്കിലും കുട്ടികള്‍ക്ക് കൊടുക്കണമെന്നും സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടിയാണ് വേണ്ടതെന്നും യുഡിഎഫ് എംഎല്‍എ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. മൊത്തം സീറ്റ് കണക്ക് എടുത്ത് പരിഹാരത്തിന് ശ്രമിക്കരുത്. പ്രവേശനത്തിന്റെ തോ തല്ല അപേക്ഷകരുടെ എണ്ണമാണ് നോക്കേണ്ടത്. സര്‍ക്കാരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷി ക്കേണ്ട എന്ന നിലയില്‍ ആണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. കഷ്ടപ്പെട്ട് പഠിച്ച കുട്ടികളെ സര്‍ ക്കാര്‍ അവഗണിക്കുകയാണ്. സ്ഥിതി അതീവ ഗുരുതരമാണ്. പാലക്കാട് ജില്ലയില്‍ മാത്രം പതിനാ യിരം സീറ്റുകളുടെ കുറവാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.