ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡ മാക്കണമെന്ന് സര്‍ക്കാര്‍. റവന്യൂ-തദ്ദേശ വകുപ്പുകള്‍ ഇന്നു വിളിച്ചു ചേര്‍ത്ത പഞ്ചായ ത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്
തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാ ക്കണമെന്ന് സര്‍ക്കാര്‍. റവന്യൂ-തദ്ദേശ വകുപ്പുകള്‍ ഇന്നു വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരു ടെ യോഗത്തിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. 2021 ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടം സര്‍ക്കാര്‍ ഉടന്‍ പുറ ത്തു വിടും.
നടപടികള്‍ വേഗത്തിലാക്കാനും പഞ്ചായത്തുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. തദ്ദേശ, വനം, റവന്യൂ വകു പ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയാണ് പഞ്ചായ ത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ ന്നത്. ബഫര്‍സോണ്‍ ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തി ലാണ് സര്‍ക്കാര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചത്. 2021ലെ സീറോ ബഫര്‍സോണ്‍ ഭൂപ ടം പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും. ഇതില്‍ വിട്ടുപോയ നിര്‍മിതികള്‍ കൂട്ടിച്ചേര്‍ക്കണമെന്നും നട പടിക ള്‍ വേഗത്തിലാക്കണമെന്നും നിര്‍ദേശം നല്‍കി.
അതേ സമയം ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വേയില്‍ സര്‍ക്കാരിന് ഇപ്പോഴും ആശയ ക്കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോ പിച്ചു. സുപ്രീംകോടതിയോട് കു റച്ച് സമയം കൂടി ചോദിക്കണം. പത്തോ പതിനഞ്ചോ സമയം കൊണ്ട് നേരിട്ടുള്ള സര്‍വേ നടത്താന്‍ സാധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു