നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ സമയമില്ലാത്ത മുഖ്യമന്ത്രിയാണ് പൗ ര പ്രമുഖരുമായി ചര്‍ച്ച നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വ്വക ക്ഷി യോഗം വിളിക്കാതെ മുഖ്യമ ന്ത്രി കേരളത്തിലെ രാഷ്ട്രീയ കക്ഷികളെയും ജനങ്ങ ളെയും കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ സമയമില്ലാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖരുമായി ചര്‍ച്ച നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വ്വകക്ഷി യോഗം വിളിക്കാതെ മുഖ്യമന്ത്രി കേരളത്തിലെ രാഷ്ട്രീയ കക്ഷികളെയും ജനങ്ങളെയും കബളിപ്പിക്കുകയാണെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ചില ബിസിനസുകാരെ മാത്രം വിളിച്ച് ചര്‍ച്ച നട ത്തുന്നു. സാധാരണക്കാരെ മറക്കുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തര യോഗം സമരരീതി എങ്ങനെയായിരിക്കണമെന്ന് തീരുമാന മെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിയിലൂ ടെ ഒരു വിഭാഗം ജനങ്ങളുടെ ജീവി തം ദുരിതത്തിലാകുമെന്നും സതീശന്‍ പറഞ്ഞു.സ്ഥലം നഷ്ടമാകുന്ന സാധാരണക്കാരായ ജനങ്ങളുമായി യുഡിഎഫ് ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.