ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയെ വധിച്ചെന്ന് അ മേരിക്ക. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഇബ്രാഹിം അല്‍ ഹ ഷിമിയെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു
വാഷിങ്ടണ്‍ : ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയെ വധിച്ചെന്ന് അമേ രിക്ക. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഇബ്രാഹിം അല്‍ ഹഷിമിയെ വധിച്ച തെ ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. തീവ്രവാദ വിരുദ്ധ സേനയുടെ പ്രത്യേക സംഘം സി റിയയില്‍ നടത്തിയ മിന്നലാക്രമണത്തിലാണ് ഐഎസ് തലവന്‍ കൊല്ലപ്പെട്ടതെന്നും ജോ ബൈഡന്‍ വ്യ ക്തമാക്കി.
‘സൈന്യത്തിന്റെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി, ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാ ഷ്മി അല്‍ ഖുറേഷിയെ യുദ്ധഭുമിയില്‍ നിന്ന് പുറത്താക്കി”- ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ സൈനി കരും സുരക്ഷിതമായി മടങ്ങിയെത്തിയെന്നും ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബുധനാഴ്ച അര്‍ധരാത്രിയാണ് സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ ഇഡ്ലിബ് പ്രവിശ്യയില്‍ യുഎസ് സൈ ന്യം വ്യോമാക്രമണം നടത്തിയത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇഡ്ലിബ് നഗരം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി ഹെലികോപ്റ്ററുകള്‍ ആക്രമണത്തില്‍ പങ്കെടുത്തു. രണ്ട് മണിക്കൂര്‍ ആക്രമണം നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച 13 പേരില്‍ ആറ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ കൂട്ട ത്തില്‍ ഐഎസ് തലവനും ഉണ്ടെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
യുഎസ് സേനയ്ക്കു ശക്തമായ ചെറുത്തുനില്‍പ്പാണ് നേരിടേണ്ടിവന്നത്. വാഹനങ്ങളില്‍ ഘടി പ്പിച്ച വിമാനവേധ തോക്കുകളില്‍ നിന്ന് സേനയ്ക്കു നേരെ വെടിവയ്പുണ്ടായി. തുര്‍ക്കി പിന്തുണ യുള്ള വിമത വിഭാഗങ്ങളുടെ ശക്തികേന്ദ്രമാണ് പ്രദേശം. ദൗത്യം വിജയകരമായിരുന്നുവെ ന്നും അമേരിക്കന്‍ സൈനികരെല്ലാം സുരക്ഷിതരാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോ ണ്‍ കിര്‍ബി പറഞ്ഞു. 2019 ഒക്ടോബറില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ബാ ഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ യാണ് ഇബ്രാഹിം അല്‍ ഖുറൈഷിയെ അദ്ദേഹത്തിന്റെ പി ന്‍ഗാമി യായി തെരഞ്ഞെടുത്തത്.