ഇടതുബന്ധം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരികെയെത്തി. കോണ്‍ഗ്രസി ലേക്കുള്ള മടക്കത്തില്‍ ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി
തിരുവനന്തപുരം: ഇടതുബന്ധം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരികെയെത്തി. കോ ണ്‍ഗ്ര സിലേക്കുള്ള മടക്കത്തില്‍ ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.
സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുപ്പത്തോടെ പെരുമാറിയിരുന്ന കാലത്തോ എകെജി സെന്റ റിലെ അകത്തളങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോഴും ചെറിയാന്‍ ഫിലിപ്പ് ഒരിക്കലും മാര്‍ ക്സിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നില്ല. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഒരിക്കല്‍പോലും മാര്‍ക്സിറ്റ് പാര്‍ട്ടി അംഗത്വമെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ചെറിയാന്‍ ഫിലിപ്പ് ജീവിതകാലത്തില്‍ ആകെ സ്വീ കരിച്ചിട്ടുള്ളത് കോണ്‍ഗ്രസ് അംഗത്വം മാത്രമാണെന്നും എ കെ ആന്റണി പറഞ്ഞു.
നേരത്തെ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് എ.കെ ആന്റണി സ്വാഗതം ചെയ്തിരുന്നു. കോണ്‍ ഗ്രസ് പ്രവേശനം പ്രഖ്യാപിക്കും മുമ്പ് ആന്റണിയുടെ വസതിയിലെ ത്തി ചെറിയാന്‍ ഫിലിപ്പ് കൂടിക്കാഴ്ച യും നടത്തി. അതിന് പിന്നാലെയായിരുന്നു ആന്റണിയുടെ പ്രതികരണം. ചെറിയാന്‍ ഫിലിപ്പ് അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ മടങ്ങിവരവില്‍ സന്തോഷമുണ്ടെന്നും ആന്റണി പറഞ്ഞു. ചെ റിയാന്‍ തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ തറവാടായ കോണ്‍ഗ്രസിലേക്കാണെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
ചെറിയാന്‍ ഫിലിപ്പിന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് ഇതോടെ അവസാനമായ ത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി. എം നേതൃത്വവുമായി അകന്നു തുടങ്ങി യിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടു തിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും യുവനേതാക്കള്‍ക്കും വിജയസാധ്യതയില്ലാത്ത സീറ്റ് ന ല്‍കിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിയത്. പുനസ്സംഘ ടനയെ ചൊല്ലി കലഹിച്ച് കെ.പി അനില്‍കുമാര്‍ അടക്കമുള്ളവര്‍ സി.പി.എം പാളയത്തിലേക്ക് ചേക്കേറി യപ്പോള്‍ ചെറിയാന്‍ ഫിലിപ്പി നെ തിരികെ എത്തിക്കാനായത് കോണ്‍ഗ്രസിന് നേട്ടമായി.