കടം വാങ്ങിയ പണമാണ് മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്റെ ഭാര്യക്ക് നല്‍കിയതെന്ന് സികെ ജാനു. കോഴപ്പണം നല്‍കി എന്നത് അടിസ്ഥാനര ഹിത ആരോപണമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു
സുല്‍ത്താന്‍ബത്തേരി: കടം വാങ്ങിയ പണമാണ് മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്റെ ഭാര്യക്ക് നല്‍കിയതെന്ന് സികെ ജാനു. കൃഷി ചെയ്ത് ലഭിച്ച പണമാണ് നല്‍കിയത്. കോഴപ്പണം നല്‍കി എന്നത് അടിസ്ഥാനരഹിത ആരോപണമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു മാധ്യമങ്ങളോട് പറഞ്ഞു.
അതെ സമയം സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് കല്‍പ്പറ്റ മുന്‍ എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. മൂന്നുലക്ഷം രൂപ 2019-ല്‍ സി.കെ. ജാനു വാങ്ങിയിരുന്നു. പണം വാങ്ങിയത് അക്കൗണ്ടിലൂടെയാണ്. വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പണത്തില്‍ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാര്‍ച്ചിലും തന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു ത ന്നോട് അന്വേഷിച്ചിരുന്നു. ആദ്യം താന്‍ അവരെ ഡ്രൈവേഴ്‌സ് സൊസൈറ്റിക്കാരുടെ അടു ത്തേക്ക് പറഞ്ഞുവിട്ടു. എന്തുകൊണ്ടോ അവിടെനിന്ന് ലോണ്‍ ലഭിച്ചില്ല. 2019 ഒക്റ്റോബര്‍ മാസ ത്തില്‍ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു. 2020-ല്‍ ഒന്നരലക്ഷം രൂപ അക്കൗണ്ടി ലൂടെ തന്നെ തിരികെത്തന്നു. ബാക്കിയുള്ള ഒന്നര ലക്ഷം രൂപ 2021 മാര്‍ച്ചിലും തന്നു. പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നല്‍കിയതെന്നും ശശീന്ദ്രന്‍ വ്യ ക്തമാക്കി. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നല്‍കിയ കോഴപ്പണത്തില്‍ നാലര ലക്ഷം രൂപ സികെ ജാനു സിപിഎം നേതാവ് സികെ ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ് സം സ്ഥാന പ്രസിഡന്റ് പികെ നവാസ് ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി കെ ജാനും സി കെ ശശീന്ദ്രനും വിശദീകരണവുമായി രംഗത്തെത്തിയത്.
ശശീന്ദ്രന്റെ ഭാര്യ ജോലി ചെയ്യുന്ന കല്‍പറ്റയിലെ സഹകരണ ബാങ്കിലെത്തിയാണ് പണം കൈമാറി യതെന്നും കോഴ കേസിലെ പരാതിക്കാരനായ നവാസ് പറഞ്ഞിരുന്നു.
കോഴ ആരോപണത്തില്‍ സുരേന്ദ്രനെതിരെയും ജാനുവിനെതിരെയും സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്തിരുന്നു.