ഫറോക്ക് സിഐ അപമാനിച്ചെന്ന് തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേ സിലെ ഇരയുടെ കുറിപ്പ്. സിഐയും കേസിലെ പ്രതികളുമാണ് തന്റെ ദുരവസ്ഥക്ക് കാരണം. പ്രതിശ്രുത വരനെ സിഐ മര്‍ദിച്ചുവെന്നും കത്തില്‍ പറയുന്നു
കോഴിക്കോട്: ഫറോക്ക് സി ഐ അപമാനിച്ചെന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് ജീവനൊടുക്കിയ പോക്സോ കേ സ് ഇരയുടെ കുറിപ്പ് പുറത്ത്. സിഐയും കേസിലെ പ്രതികളുമാണ് തന്റെ ദുരവസ്ഥക്ക് കാരണം. പ്രതി ശ്രുത വരനെ സിഐ മര്‍ദിച്ചുവെന്നും കത്തില്‍ പറയുന്നു.
കേസിലെ മൊഴിയെടുക്കാനെന്ന് പറഞ്ഞ് പ്രതിശ്രുത വരനെ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വ രുത്തി. ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. മോശം സ്ത്രീയാണെന്ന് പറയുകയും വിവാഹം ക ഴിക്കേണ്ടെന്ന് സിഐ ആവശ്യപ്പെടുകയും ചെയ്തു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തന്റെ ജീവന് ഭീഷണി യുണ്ടെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.
ഈ മാസം പത്തൊമ്പതിനാണ് പോക്‌സോ കേസിലെ ഇര ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയു ടെ അമ്മ ഇളയ സഹോദരനെ സ്‌കൂളില്‍ കൊണ്ടുപോയി ആക്കാന്‍ പുറത്തേക്ക് പോയ സമയ ത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പത്തുമാസം മുമ്പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്പോള്‍ എഴുതിയ കത്താണ് പുറത്തു വന്നത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന പീഡനത്തില്‍ പരാതി പറയാന്‍ പോലീസിനെ സമീപിച്ചപ്പോഴു ണ്ടായ ദുരനുഭവമാണ് കത്തിലുള്ളത്. അന്നത്തെ സി ഐക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്. തന്നെ മോശക്കാരിയായി ചിത്രീക രിക്കുകയും മോശം പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും കുറിപ്പിലുണ്ട്.
കേസില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍, പീഡനവിവരം നാട്ടുകാരോടെല്ലാം ഉറക്കെ പറഞ്ഞു ത ന്നെ അപമാനിച്ചു. ഇതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. തന്റെ അവസ്ഥയ്ക്ക് കാരണം സി ഐയും പീഡിപ്പിച്ച പ്രതികളും ആണെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പ്രതികള്‍ ഓരോരുത്തരു ടെയും പേരും പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.