സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്
കണ്ണൂര്‍: സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേ ഖയുടെ ആധികാരികത പരിശോധിക്കാന്‍ ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോട്. സുരേന്ദ്രനില്‍ നിന്ന് സി.കെ. ജാനു പണം വാങ്ങിയെന്ന കാര്യം അവര്‍ തന്നോട് സമ്മതിച്ചിരുന്നതായും മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ വച്ചാണ് സുരേന്ദ്രന്‍ പണം കൈമാറിയതെന്നും ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണെന്നും പ്രസീത വ്യക്തമാക്കി.
താന്‍ തെളിവായി പുറത്ത് വിട്ട ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിച്ച് ആധികാരികത തെളിയി ക്കണം. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആര്‍ക്കുവേണമെങ്കിലും പരിശോധി ക്കാം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രന്‍. അദ്ദേഹത്തിനെ തിരെ കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കില്‍ കേസ് കൊടുക്കണം. ശബ്ദരേഖ പരിശോധി ക്കണം. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണം. ഒരു എഡിറ്റിങും ആ ഓഡിയോയില്‍ നടത്തിയിട്ടില്ല. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടു ക്കണം. എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാല്‍ എന്ത് ശിക്ഷ യും ഏറ്റുവാങ്ങാമെന്നും പ്രസീത അഴി ക്കോട് പറഞ്ഞു.
കാട്ടിക്കുളത്തും കല്‍പ്പറ്റയിലും സി.കെ ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ഉപ യോഗിച്ച് എന്താണ് ചെയ്തെന്ന് വ്യക്തമാകും. നിരോധിത സംഘടനകളുമായി ജാനുവിന് ഇടപാടു കള്‍ ഉണ്ടായിരുന്നു. ചിലര്‍ ജാനുവിനെ വന്ന് കണ്ടിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് പണം ഉപ യോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നതെന്നും പ്രസീത പറഞ്ഞു. നിരോധിത സംഘടനകള്‍ ഏതൊക്കെയാണെന്ന് പറയാന്‍ പ്രസീത തയ്യാറായില്ല.
ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അതില്‍ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും ആവശ്യമായ ഭാഗങ്ങള്‍ ചേര്‍ക്കാനും ഒന്നും ഒരു ബുദ്ധിമുട്ടില്ല എന്ന് ഓര്‍ക്കണമെന്ന് കെ സുരേന്ദ്രന്‍ കോഴിക്കോട്ട് പ്രതിക രിച്ചതിന് തൊട്ട് പിന്നാലെയാണ് പ്രസീതയുടെ പ്രതികരണം.