ജാതി സംവരണങ്ങള്‍ അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നിലനിര്‍ത്തുകയാണ് പരിഷ്‌കൃത സമൂഹത്തിന് ഉചിതമെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി: ജാതി സംവരണങ്ങള്‍ അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നിലനിര്‍ത്തുകയാണ് പരിഷ്‌കൃത സമൂഹത്തിന് ഉചിതമെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി. പരിഷ്‌കൃത സമൂഹത്തില്‍ ജാതി സംവരണത്തെക്കാള്‍ സാമ്പത്തിക സംവരണം എന്ന വാദങ്ങള്‍ സ്വീകരിക്കാവുന്ന താണെ ന്നും കോടതി അഭിപ്രായപ്പെട്ടു. മണ്ഡല്‍ കേസിലെ വിധി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് നിരീക്ഷണം.
സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ 1992 ലെ മണ്ഡ ല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണോ എന്നതില്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെ ഞ്ച് വാദം പൂര്‍ത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാന്‍ പാടില്ലെന്നാണ് ഇന്ദിരാസാ ഹിനി കേസിലെ വിധി. ആ തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള സംസ്ഥാ നങ്ങളുടെ വാദം.
എസ്.സി.ബി.സി വെല്‍ഫെയര്‍ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി പിന്‍ഗ്ലയാണ് സംവരണ വാദം കോടതിയില്‍ ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്നും ശ്രീറാം പി പിന്‍ഗ്ലയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജാതിരഹിത സമത്വപൂര്‍ണ സമൂഹമാണ് ഭരണഘടനയുടെ ലക്ഷ്യം. ശ്രീറാം പി പിന്‍ഗ്ലയുടെ ചിന്തകള്‍ മൗലി കവും മികച്ചതുമാണെന്നും എന്നാല്‍ ജാതി സംവരണം ഇല്ലാതാക്കണോ നിലനിര്‍ത്തേണാ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരണാണെന്ന് കോടതി മറുപടി നല്‍കി.