മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇള ഗാന്ധിയുടെ മകള്‍ ആശിഷ് ലത റാംഗോബിനെ യാണ് വ്യവസായിയുടെ പണം തട്ടിച്ച കേസില്‍ ഡര്‍ബന്‍ സ്പെഷ്യലൈ സ്ഡ് കൊമേഷ്യല്‍ ക്രൈം കോര്‍ട്ട് ശിക്ഷ വിധിച്ചത്.
ഡര്‍ബന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകള്‍ക്ക് ദക്ഷിണാഫ്രിക്കയി ല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ. മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇള ഗാന്ധിയുടെ മകള്‍ ആശിഷ് ലത റാംഗോബിനെയാണ് വ്യവസായിയുടെ പണം തട്ടിച്ച കേസില്‍ ഡര്‍ബന്‍ സ്പെഷ്യലൈസ്ഡ് കൊ മേഷ്യല്‍ ക്രൈം കോര്‍ട്ട് ശിക്ഷ വിധിച്ചത്.
56 കാരിയായ ലത റാംഗോബിന്‍ വ്യവസായിയായ എസ് ആര്‍ മഹാജിന്റെ പക്കല്‍ നിന്ന് ഇന്ത്യയില്‍ നിന്നുവരുന്ന ഒരു കണ്ടെയ്നര്‍ ലിനന് കൊടു ക്കേണ്ട കസ്റ്റംസ് തീരുവ അടക്കാനാവശ്യമായ 3.22 കോടി രൂപ വാങ്ങിയെന്നാണ് കേസ്. ബിസിനസ്സില്‍ ലാഭം നല്‍കാമെന്നായിരുന്നു കരാര്‍. കണ്ടെയി നര്‍ വരുന്ന വിവരം വിശ്വസിപ്പിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പ്രതി ഹാജരാക്കിയത്. ആറ് മില്യ ണ്‍ റാന്‍ഡിന്റെ (മൂന്നേകാല്‍ കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ശിക്ഷ.
പണമടച്ചതായി നെറ്റ്‌കെയറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലത റാംഗോബിന്‍ സ്ഥിരീകരണം അ യച്ചിരുന്നു. രാംഗോബിന്റെ കുടുംബ ക്രെഡന്‍ ഷ്യലുകളും നെറ്റ്‌കെയര്‍ രേഖകളും കാരണം മഹാ രാജ് അവരുമായി ധാരണയിലെത്തുകയായിരുന്നു. എന്നാല്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി യതിനെത്തുടര്‍ന്ന് അദ്ദേഹം ക്രിമിനല്‍ കുറ്റം ചുമത്തുകയായിരുന്നു.
2015ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആദ്യം അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍ വയലന്‍സില്‍’ പങ്കാളിത്ത വികസന സംരംഭത്തിന്റെ സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു രാംഗോബിന്‍. പരിസ്ഥിതി-സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആക്ടിവിസ്റ്റ് എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.