ഓണം അഡ്വാന്‍സായി 15,000 രൂപ ലഭിക്കും. അഞ്ച് ഗഡുക്കളായി തിരിച്ചടയ്ക്കണം. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് 5000 രൂപ അഡ്വാന്‍സായി ലഭിക്കും. 4,85,000 സര്‍ക്കാര്‍ ജീവനക്കാ ര്‍ക്കാണ് ആനുകൂല്യം ലഭിക്കുക
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് ബോണസ് പ്രഖ്യാപിച്ച് സം സ്ഥാന സര്‍ക്കാര്‍. ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ലെന്ന് നേരത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ജീവനക്കാര്‍ക്ക് നാലായിരം രൂപയും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2750 രൂപയും നല്‍കും. ഓണം അഡ്വാന്‍സായി 15,000 രൂപ ലഭിക്കും. അഞ്ച് ഗ ഡുക്കളായി തിരിച്ചടയ്ക്കണം. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് 5000 രൂപ അഡ്വാന്‍സായി ലഭിക്കും.
4,85,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം 27360 രൂപ വരെ ശ മ്പളമുള്ള ജീവനക്കാര്‍ക്ക് 4000 രൂപയായിരുന്നു ബോണസ്. ഇതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്ത മാത്രം നല്‍കിയിരുന്നു. 15000 രൂപ വരെ ശമ്പളം മുന്‍കൂറായും നല്‍കിയി രുന്നു.
നേരത്തെ, പൊതുമേഖല സ്ഥാപനങ്ങളിലും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കു ന്ന എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും സര്‍ ക്കാര്‍ ബോണസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ ക്കാര്‍ ഭൂരിപക്ഷം ഷെയറുകളും കൈവശം വെച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും 8.33% ബോണസ് നല്‍കും. 8.33% ത്തേക്കാള്‍ കൂടുതല്‍ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപ നങ്ങള്‍ 2020-21ലെ വരവ്-ചെലവ് കണ ക്കിന്റെ ഓഡിറ്റ് പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാ ണെന്ന് തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.












