കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെ പത്തോളം പുതുമുഖ ങ്ങളെ കൊണ്ടു വരാന്‍ ആലോചന. പി രാജീവിനെ ധനമന്ത്രി സ്ഥാനത്ത് പരിഗണിക്കാനാണ് ആലോചന. കെ എന്‍ ബാലഗോപാലിനും കെ രാധാകൃഷ്ണനും എം വി ഗോവിന്ദനും മന്ത്രിസ്ഥാനം ഉറപ്പാണ്.
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെ പത്തോളം പുതുമുഖ ങ്ങ ളെ കൊണ്ടു വരാന്‍ ആലോചന. കെ.കെ.ശൈലജ ടീച്ചറെ പുതിയ സര്‍ക്കാരില്‍ മാറ്റി നിര്‍ത്തുക എളുപ്പമല്ല. മട്ടന്നൂരില്‍ 60,000 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തിന് ജയിച്ച ശൈലജ ടീച്ചര്‍ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി കൂടിയായിരുന്നു. ശൈലജ ടീച്ചറെ മാത്രം നിലനിര്‍ത്തി ബാക്കി മുഴുവന്‍ പുതുമുഖങ്ങള്‍ എന്ന സാധ്യത നേതൃത്വം പരിശോധിക്കു ന്നുവെന്നാ ണ് സൂചന.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
പി രാജീവിനും കെ എന്‍ ബാലഗോപാലിനും കെ രാധാകൃഷ്ണനും എം വി ഗോവിന്ദനും മന്ത്രിസ്ഥാനം ഉറപ്പാണ്. വീണ ജോര്‍ജിനെ വിദ്യാഭ്യാസം അല്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്താണ് പരിഗണിക്കുക. എം വി ഗോവിന്ദനെ വ്യവസായ മന്ത്രിയായും കെ രാധാകൃഷ്ണനെ നിയമ വകുപ്പ് മന്ത്രിയായും പി പി ചിത്തരഞ്ജനെ ഫിഷറീസ് മന്ത്രിയായും എ സി മൊയ്തീനെ വൈദ്യുതി മന്ത്രിയായും വി ശിവന്‍കുട്ടി യെ ദേവസ്വം, സ്‌പോര്‍ട്‌സ് മന്ത്രിയായും പരിഗണിച്ചേക്കും.
പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കില്‍ എ.സി.മൊയ്തീന്‍, ടി.പി.രാമകൃഷ്ണന്‍ എന്നീ മുന്‍മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാവും.മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സിപിഎമ്മില്‍ സമ്പൂര്‍ണ തലമുറമാറ്റം സാധ്യമാകും എന്നതാണ് ഇതിലെ സവിശേഷത.
ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ടി ജലീല്‍ എന്നിവരുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. ആര്‍ ബിന്ദു, പി നന്ദകുമാര്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, എം ബി രാജേഷ് എന്നിവര്‍ പരിഗണനയിലുണ്ട്. സിപിഐയില്‍ നിന്ന് ഒരു ക്യാബിനറ്റ് പദവി ഏറ്റെടുത്തേക്കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നല്‍കിയേക്കും. കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യ പ്പെട്ടിട്ടുണ്ട്. ഒറ്റ സീറ്റില്‍ ജയിച്ച എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം നല്‍കില്ല.
സര്‍ക്കാരിന് ഒരു ഫ്രഷ് ഫേസ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആലോചന സിപിഎം തലപ്പത്ത് നടക്കുന്നത്.പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നലെ നടത്തിയ കൂടിയാലോചനയിലാണ് ഒരു ഫ്രഷ് ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടത് എന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കേയാണ് ഇങ്ങനെയൊരു ആലോചന പാര്‍ട്ടി തലപ്പത്ത് പുരോഗമിക്കുന്നതെന്നാണ് സൂചന.