മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോള്‍ സ്ഥിതിയില്‍ ആശ്വാസം ആയതിനെ തുട ര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കു ന്നതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനം. ജൂണ്‍ 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്തും. കോവിഡ് വ്യാപന നിരക്കിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണ ങ്ങളില്‍ ഇളവ് വരുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോള്‍ സ്ഥിതിയില്‍ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമ ന്ത്രി വിശദീകരിച്ചു. സംസ്ഥാന വ്യാപമായി അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണ ങ്ങള്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ മറ്റന്നാള്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമായി നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താനാണ് തീരുമാനം. ടിപിആര്‍ 30ന് മുകളിലുള്ള സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരി ക്കും. ടിപി ആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍.8നും 20നും ഇടയില്‍ ടിപിആര്‍ ആണെങ്കി ല്‍ ഭാഗിക നിയന്ത്രണമായിരിക്കും നടപ്പിലാക്കുക. എട്ടില്‍ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണ ങ്ങളില്‍നിന്ന് ഒഴിവാക്കും.
കാര്‍ഷിക-വ്യാവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും അനുവദിക്കും. ഈ മേഖല യിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദി ക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് എല്ലാ അവശ്യസര്‍വ്വീസ് കേന്ദ്രങ്ങളും തുറക്കാം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം.
സെക്രട്ടേറിയറ്റില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ അന്‍പത് ശതമാനം ജീവനക്കാരുമായി പ്രവര്‍ ത്തിക്കും. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയി രിക്കും.










