കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം കൂപ്പണ്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മാവേലിസ്റ്റോര്‍ എന്നി വി ടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. രണ്ടുമാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം കൂപ്പണ്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സപ്ലൈകോ,കണ്‍സ്യൂമര്‍ഫെഡ്, മാവേ ലിസ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് സാ ധനങ്ങള്‍ വാങ്ങി. രണ്ടുമാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടുഭാഗത്തിന് ആനുപാതികമായാണ് കൂപ്പണ്‍.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പള കുടിശികയ്ക്കു പകരം വൗച്ചറും കൂപ്പണും നല്‍കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസിക്ക് 103 കോടി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലിലാണു കോടതിയുടെ ഉത്തരവ്. കൂപ്പണുകള്‍ നല്‍കാമെന്ന നിര്‍ദേശ ത്തെ ജീവനക്കാര്‍ എതിര്‍ത്തിരുന്നു.
കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ശമ്പളവിത രണത്തിന് 50 കോടി അടിയന്തരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറണമെന്നു ഹൈക്കോട തി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.