സനുമോഹന്റെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്
കൊച്ചി: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്ന്കാരി വൈഗയുടെ അച്ഛന്‍ സനുമോഹന്റെ തിരോ ധാനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ തുമ്പൊന്നും ലഭി ക്കാതെ പൊലീസ് അന്വേഷണം വഴിമുട്ടി. തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങ ളൊന്നും ലഭി ക്കാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. പത്തുദിവസത്തിലേറയായി സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം തിരച്ചിലിനായി തമിഴ്നാട്ടിലേയ്ക്ക് പോയത്. തമിഴ്നാടും, മലപ്പുറത്തും പാലക്കാടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
എന്നാല്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതുവരെ സനുമോഹനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പി ക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഈ സാഹചര്യത്തില്‍ കേസ് ക്രൈബ്രാംഞ്ച് ഏറ്റെടുക്കാനുള്ള സാധ്യതയേറി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന സൂചനാണ് ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥ രും നല്‍കുന്നുണ്ട്.
ആലപ്പുഴയില്‍ നിന്നും കൊച്ചി വഴി പോകുന്നതിനിടെയാണ് സനുമോഹനും മകള്‍ വൈഗയും മുട്ടര്‍ ഭാഗത്ത് എത്തിയത്. എന്തിനാണ് മകളുമായി ആ ഭാഗത്ത് പോയതെന്നതിനും പൊലിസിന് കാരണം കണ്ടെത്താനായിട്ടില്ല. ഇതിനിടെ സനുമോഹനും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി യിലെ ഫ്‌ളാറ്റില്‍ നടത്തിയ അന്വേഷണത്തില്‍ തലേദിവസം അസ്വാഭാവിക സംഭവങ്ങള്‍ നടന്നു വെന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം കിട്ടിയ പിറ്റേ ദിവസം പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയര്‍ അതി ര്‍ത്തി കടന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് സനു മോഹന്‍ എത്താന്‍ സാധ്യതയുള്ള കോയമ്പത്തൂരിലും ചെന്നെയിലും അന്വേഷണ സംഘം പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്തു അന്വേഷണം നടത്തി. സനുമോഹന്റെ സുഹൃത്തുക്കളെ കസ്റ്റഡി യിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സനുമോഹന്‍ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെ ത്താന്‍ പൊലീസിനായില്ല. ഇന്നലെ സത്യമംഗലത്തെ വന മേഖലയിലടക്കം അന്വേഷണ സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.