ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി
കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗ വ്യാപം നിയന്ത്രിക്കാന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടു ത്തു മെ ന്നും വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി കണ്ണൂരില്‍ അറിയിച്ചു. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാല്‍ പ്രാദേശികമായി ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളതെന്നും കൂടുതല്‍ വാക്സിന്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്ക ണമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു. നോണ്‍ കോവിഡ് ചികിത്സയെ ബാധിക്കാതെ കോവിഡ് ചികിത്സ ക്രമീകരിക്കാന്‍ ആശു പത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടായ ആഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്നും രോഗവ്യാപനം കൂടിയാല്‍ പ്രാദേശികമായി ലോക്ഡൗണ്‍ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായ അടച്ചില്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവുണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. നിലവില്‍ ഓരോ ജില്ലയിലും സ്വീകരിച്ചു വരുന്ന നടപടികള്‍ വിലയിരുത്തിയ ശേഷമാകും കൂടുതല്‍ നിയന്ത്രണ ങ്ങള്‍ വേണമോ എന്നതില്‍ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയുള്ള യോഗത്തില്‍ ഡി എം ഒമാര്‍ ജില്ലകളിലെ സാഹചര്യം വിശദീകരിക്കും. നിലവില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെ ആവലോകനവും യോഗത്തിലുണ്ടാകും.
മെഗാവാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടരാനും ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. കോണ്‍ടാക്ട് ട്രേസിങ് ശക്തമാക്കാനും പരിശോധന വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. രോഗികള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ചികില്‍സാ സൗകര്യങ്ങള്‍ വിപൂലീകരിക്കാനും നിര്‍ദ്ദേശം നല്‍കി.
അതെസമയം സംസ്ഥാനത്തെ വാക്‌സിന് ക്ഷാമം പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.വാക്‌സിന്‍ സ്റ്റോക്ക് കുറവുള്ള ജില്ലകളിലേക്ക് സമീപജില്ലകളില്‍ നിന്ന് വാക്‌സിന്‍ എത്തിക്കും.